ഡല്‍ഹി : പരീക്ഷകള്‍ മാറ്റിവെയ്ക്കുന്ന കാര്യത്തില്‍ പ്രഖ്യാപനം ഉടന്‍ നടത്തേണ്ടെന്ന ധാരണയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സിബിഎസ്‌ഇയും തമ്മില്‍ ഇക്കാര്യത്തില്‍ നടന്ന ഉന്നതതല ആശയ വിനിമയത്തെ തുടര്‍ന്നാണ് തിരുമാനം.
അതേസമയം കൊവിഡ് സാഹചര്യം സങ്കീര്‍ണമായതിനാല്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കേണ്ടിവരും എന്ന നിഗമനനമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിനുള്ളത്. പക്ഷേ പരീക്ഷ തീയതിക്ക് ഇനിയും സമയം ഉണ്ടെന്നതിനാല്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം സിബിഎഎസ്‌ഇയ്ക്ക് തിരക്കിട്ട് നല്കില്ല.