ശബരിമലയിൽ ഭക്തിസാന്ദ്രമായ വിഷുക്കണി ദർശനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയില്‍ ഭക്തിസാന്ദ്രമായ വിഷുക്കണി ദര്‍ശനം. പുലർച്ചെ തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ജയരാജ് നമ്പൂതിരിയും ചേർന്ന് നടതുറന്ന് ശ്രീകോവിലിൽ കണി ഒരുക്കി. കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് സന്നിധാനത്ത് ദർശനം പുരോഗമിക്കുന്നത്.

തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് അയ്യപ്പനെ രാവിലെ അഞ്ചു മണിക്ക് നടതുറന്ന് കണികാണിച്ചു. അതിന് ശേഷം സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചു. തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി ജയരാജ് പോറ്റിയും ഭക്തര്‍ക്ക് കൈനീട്ടം നല്‍കി. തീര്‍ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിട്ട് തുടങ്ങിയത് 3.30 മുതലാണ്.

വിഷുക്കണി ദര്‍ശനം 7 മണി വരെയായിരുന്നു. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്ക് മാത്രമാണ് സന്നിധാനത്തേക്ക് പ്രവേശനം. വിര്‍ച്വല്‍ ക്യൂ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‌തവര്‍ക്കായിരുന്നു  പ്രവേശനം . ഒരു ദിവസം പതിനായിരം പേര്‍ക്കാണ് നിയന്ത്രണത്തിന്റെ ഭാഗമായി ദര്‍ശനം നിശ്ചയിച്ചിരുന്നതെങ്കിലും വിഷു ദിനത്തില്‍ ഒഴികെ രണ്ടായിരത്തില്‍ താഴെ ഭക്തരാണ് സന്നിധാനത്ത് എത്തിയത്. 18 ന് രാത്രി ഹരിവരാസനം പാടി അടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...