ന്യൂഡല്‍ഹി : സി.ബി.എസ്.ഇ പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഒന്നാം ടേം പരിക്ഷ നവംബറില്‍. പരിക്ഷയുടെ ദൈര്‍ഘ്യം 90 മിനിറ്റാകും. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഒപ്റ്റിക്കല്‍ മാര്‍ക്ക് റെകഗ്‌നിഷന്‍ ചോദ്യ പേപ്പറുകള്‍ ഉപയോഗിച്ചാകും പരീക്ഷ. ഓണ്‍ലൈന്‍ പരീക്ഷ സാധ്യമല്ലെന്ന് സി.ബി.എസ്.ഇ അറിയിച്ചിരുന്നു.
ആദ്യ ടേമില്‍ ഒബ്ജക്ടിവ് ടൈപ്പ് ചോദ്യങ്ങളാകും ഉണ്ടാകുക. രണ്ട് ടേമുകളായാണ് ഈ അധ്യായന വര്‍ഷത്തെ സി.ബി.എസ്.ഇ വിഭജിച്ചിട്ടുള്ളത്. രണ്ടാം ടേം പരീക്ഷ 2022 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാകും നടക്കുക. പത്താം ക്ലാസ്, 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കായി പരീക്ഷാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിക്കാന്‍ സി.ബി.എസ്.ഇ സ്‌കൂളുകളോട് ആവശ്യപ്പെട്ടു. cbse.gov.in എന്ന വെബ്‌സൈറ്റിലെ ഇ-പരീക്ഷ പോര്‍ട്ടലില്‍ കയറി പട്ടിക സമര്‍പ്പിക്കാം.