ന്യൂഡല്‍ഹി : സിബിഎസ്‌ഇ ഒന്നാം ടേം പരീക്ഷ ഫലം ജനുവരിയില്‍ പ്രഖ്യാപിക്കും. ജനുവരി പുകുതിയോടെ ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്‌ഇ വ്യക്തമാക്കി.അതേസമയം വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ ഉത്തര കടലാസ് പരിശോധിക്കാനുള്ള അവസരവും ഇത്തവണ ഒരുക്കുമെന്ന് സിബിഎസ്‌ഇ അറിയിച്ചു. കഴിഞ്ഞ വട്ടം ഫലം വന്ന ശേഷം നിരവധി വിദ്യാര്‍ഥികള്‍ മാര്‍ക്ക് കുറഞ്ഞതായും പരീക്ഷ പേപ്പര്‍ കൃത്യമായി മൂല്യ നിര്‍ണയം ചെയ്തിട്ടില്ലെന്നുള്‍പ്പടെയുള്ള പരാതികള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ ഉത്തര കടലാസ് വീണ്ടും പരിശോധിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ക്രമികരണം സിബിഎസ്‌ഇ കൊണ്ട് വരുന്നത്. അതേസമയം കൊവിഡ് കാരണം പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നല്‍കുമെന്നും സിബിഎസ്‌ഇ അറിയിച്ചു.