ന്യൂഡല്‍ഹി : സിബിഎസ്‌ഇ 10, 12 ക്ലാസ് ഫലങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍മൂല്യനിര്‍ണയത്തിന് ചൊവ്വാഴ്ച മുതല്‍ സിബിഎസ്‌ഇ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി ഫീസും അടയ്ക്കണം. ടേം 2 പരീക്ഷയുടെ ഫലം മാത്രമേ വീണ്ടും മൂല്യനിര്‍ണയം നടത്തുകയുള്ളൂ. ഒരു മാര്‍ക്കിന്‍റെ വ്യത്യാസമുണ്ടെങ്കിലും പുതിയ മാര്‍ക്കിന്റെ ലിസ്റ്റ് നല്‍കും.
മൂന്ന് ഘട്ടങ്ങളിലായാണ് പുനര്‍മൂല്യനിര്‍ണയം നടത്തുക. ആദ്യഘട്ടത്തില്‍ മാര്‍ക്ക് കൂട്ടിയതില്‍ പിശകുണ്ടോയെന്ന് പരിശോധിക്കും. ഫലപ്രഖ്യാപനത്തിന് ശേഷം ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പിക്ക് അപേക്ഷിക്കാം. മൂന്നാം ഘട്ടത്തില്‍ പുനര്‍മൂല്യനിര്‍ണയം ആവശ്യമായ ചോദ്യങ്ങള്‍ കണ്ടെത്തി ഈ ഉത്തരക്കടലാസുകള്‍ പരിശോധിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കുന്നു. ഏത് ഘട്ടത്തിലും തുടര്‍ പരിശോധനകള്‍ റദ്ദാക്കാനുള്ള അവസരവുമുണ്ട്. എന്നിരുന്നാലും, ആദ്യ ഘട്ടത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ കൂടുതല്‍ പരിശോധനകളിലേക്ക് പോകാന്‍ അവസരമുണ്ടാകൂ.
10, 12 പരീക്ഷകളിലെ മാര്‍ക്കുകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് ചൊവ്വാഴ്ച മുതല്‍ വ്യാഴം വരെ അപേക്ഷിക്കാം. ഓരോ വിഷയത്തിനും 500 രൂപയാണ് ഫീസ്. ഉത്തരക്കടലാസിന്റെ പകര്‍പ്പിനുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 8, 9 തീയതികളില്‍ സ്വീകരിക്കും.