ഗ​വ.പ്ര​സി​ല്‍ ​നി​ന്ന്​ ടൈ​പ്പ് മെ​റ്റ​ല്‍ കാ​ണാ​താ​യ സം​ഭ​വം ; കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാത്ത​തി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാ​ക്ക​നാ​ട് ഗ​വ.പ്ര​സി​ല്‍​നി​ന്ന്​ 2004 – 2011 കാ​ല​യ​ള​വി​ല്‍ അ​ച്ച​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന 64,235 കി​ലോ​ഗ്രാം ടൈ​പ്പ് മെ​റ്റ​ല്‍ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ത്ത​തി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി. ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​നി​ന്ന് 34 ല​ക്ഷം രൂ​പ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ത്ത​തി​ല്‍ പ്രി​ന്റി​ങ് ആ​ന്‍​ഡ് സ്റ്റേ​ഷ​ന​റി വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യി​ല്‍​ നി​ന്ന് വി​ജി​ല​ന്‍​സ് കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യത്.

സ​ര്‍​ക്കാ​ര്‍ പ്ര​സി​ല്‍​നി​ന്ന്​​ അ​ച്ച​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ലെ​ഡ്, ഈ​യം, അ​ഞ്ജ​ന​ക്ക​ല്ല് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള ലോ​ഹ​സ​ങ്ക​രം കൊ​ണ്ടു​ള്ള ടൈ​പ്പ് മെ​റ്റ​ല്‍ കാ​ണാ​താ​യെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് വി​ജി​ല​ന്‍​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 34 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ടൈ​പ്പ് മെ​റ്റ​ല്‍ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നും ഇ​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ക്ര​മ​ക്കേ​ടും വീ​ഴ്ച​യും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ക​ണ്ടെ​ത്തി.

ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രെ​ല്ലാം ജോ​ലി​യി​ല്‍​നി​ന്ന്​ വി​ര​മി​ച്ച​തി​നാ​ല്‍ ഇ​വ​രി​ല്‍​നി​ന്ന്​ ന​ഷ്ട​മാ​യ 34 ല​ക്ഷം രൂ​പ തി​രി​ച്ചു​പി​ടി​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍, കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​പ​ടി എ​ടു​ത്തി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ച്ചു പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ ജി.ഗി​രീ​ഷ് ബാ​ബു ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വ്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...