ഇരുപത്തൊന്നുകാരനായ മകനെ കൊന്ന് വെട്ടിനുറുക്കി ; അച്ഛന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ഗുജറാത്തില്‍ മയക്കുമരുന്നിന് അടിമപ്പെട്ട ഇരുപത്തൊന്നുകാരനായ മകനെ കൊന്ന് വെട്ടിനുറുക്കിയ അച്ഛന്‍ അറസ്റ്റില്‍. അഹമ്മദാബാദ് സ്വദേശിയായ നിലേഷ് ജോഷിയാണ് അറസ്റ്റിലായത്. കൊലയ്ക്കുശേഷം നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കവെ ഞായറാഴ്ച പിടിയിലാവുകയായിരുന്നു. പതിനെട്ടിന് മകന്‍ സ്വയമുമായുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് നിലേഷ് ക്രൈം ബ്രാഞ്ച് ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

സ്വയം നിലേഷിനെ ആക്രമിക്കാന്‍ ശ്രമിച്ചു. നിലേഷ് മകനെ ചവിട്ടി വീഴ്ത്തി തലയില്‍ കല്ലുകൊണ്ട് തുടരെ ഇടിച്ച്‌ കൊലപ്പെടുത്തി. ഇലക്‌ട്രിക് വാളും പ്ലാസ്റ്റിക് ബാഗും വാങ്ങിവന്ന് മൃതദേഹം ആറായി മുറിച്ച്‌ പൊതികളാക്കി നഗരത്തില്‍ രണ്ടിടത്തായി ഉപേക്ഷിച്ചു. രണ്ടിടത്തുനിന്നായി 20നും 21നും തല, കൈകള്‍, കാലുകള്‍ എന്നിവ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരിശോധനയില്‍ ഇവ ഒരേ ആളുടേതാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് നിലേഷിലേക്ക് എത്തിച്ചേര്‍ന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...