Wednesday, May 7, 2025 12:59 pm

2021 ഏപ്രില്‍ ഒന്നിന് പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമെന്ന് സിബിഎസ്‌ഇ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: 2021 ഏപ്രില്‍ ഒന്നിന് പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമെന്ന് സിബിഎസ്‌ഇ. കേരളത്തിലെ സിബിഎസ്‌ഇ സ്‌കൂളുകളില്‍ ജൂണിലാണ് സാധാരണയായി ക്ലാസ് തുടങ്ങാറുള്ളത്.

എന്നാല്‍ 10, 12 ക്ലാസ് പരീക്ഷകള്‍ മെയ്, ജൂണ്‍ മാസങ്ങളിലായി നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച്‌ സംശയങ്ങള്‍ ഉയര്‍ന്നതോടെയാണ് സിബിഎസ്‌ഇയുടെ വിശദീകരണം. അതാത് സംസ്ഥാനങ്ങളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച്‌ വേണം സ്‌കൂളുകള്‍ തുറക്കേണ്ടത് എന്ന് സിബിഎസ്‌ഇ പരീക്ഷാ കണ്‍ട്രോളര്‍ ഡോ സന്യാം ഭരദ്വാജ് പറഞ്ഞു.

കൗണ്‍സില്‍ ഓഫ് സിബിഎസ്‌ഇ സ്‌കൂള്‍സ് ജനറല്‍ സെക്രട്ടറി ഇന്ദിര രാജന്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഎസ്‌ഇ ഉത്തരവ്. വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനും മുഖാമുഖം അധ്യായനം നടത്തുന്നതിനും സ്‌കൂളുകള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം.

ഓരോ വിദ്യാര്‍ത്ഥിയുടേയും പഠനത്തിലുണ്ടായ വിടവ് നികത്തുന്നത് മുന്‍പില്‍ വെച്ച്‌ അദ്ധ്യാപകര്‍ വ്യക്തിഗത ശ്രദ്ധ നല്‍കണം. ഒന്‍പത്, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. ഫൈനല്‍ പരീക്ഷയ്ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ നടത്താന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കണം എന്നും സര്‍ക്കുലറില്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേര്‍ന്ന ഉന്നത തല യോഗം അവസാനിച്ചു

0
ദില്ലി : ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര...

കൊടുമണ്‍ ജംഗ്ഷനിലെ വൈദ്യുതി പോസ്‌റ്റിന്റെ സ്‌റ്റേവയര്‍ വലിച്ചുകെട്ടിയിരിക്കുന്നത്‌ ഓടയുടെ സ്ലാബില്‍

0
കൊടുമണ്‍ : ജംഗ്ഷനിലെ റോഡരികില്‍ നില്‍ക്കുന്ന ഇലക്‌ട്രിക്‌ പോസ്‌റ്റിന്റെ സ്റ്റേ...

ഇന്ത്യ ആക്രമണം നിർത്തിയാൽ തങ്ങളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി

0
പാകിസ്താൻ : സംഘർഷത്തിന് ആയവ് വരുത്താം എന്ന് പാകിസ്താൻ പ്രതിരോധമന്ത്രി. ഇന്ത്യ...

ഓന്തിപ്പുഴ തോടിന് കുറുകെയുള്ള പുതിയ പാലം പണി വൈകുന്നു

0
ഏനാത്ത് : പണം അനുവദിച്ചിട്ടും പുതിയ പാലം പണി നടക്കുന്നില്ല....