തന്നെ കുടുക്കുക മാത്രമായിരുന്നു സർക്കാരിന്‍റെ ലക്ഷ്യമെന്ന് എം.സി കമറുദ്ദീൻ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ തന്നെ കുടുക്കുക മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യമെന്ന് എം.സി കമറുദ്ദീൻ എം.എൽ.എ. ഫാഷൻ ഗോൾഡ് നിക്ഷേപ കേസിലുടെ തന്റെ രാഷ്ട്രീയ ജീവിതം തകർക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ താൻ രാഷ്ട്രീയം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും കമറുദ്ദീൻ പറഞ്ഞു.

അന്വേഷണ സംഘത്തിന് തൻ്റെ അറസ്റ്റ് മാത്രമായിരുന്നു ലക്ഷ്യം. ഇത് ഉന്നത ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞിരുന്നതായും കമറുദ്ധീൻ പറഞ്ഞു. സ്ഥാപനം പ്രതിസന്ധിയിലായതോടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമ്പോഴായിരുന്നു കേസ്. ടി.കെ പൂക്കോയ തങ്ങളെ പോലീസ് പിടികൂടാതിരുന്നത് തനിക്ക് ജാമ്യം ലഭിക്കുന്നത് തടയാനാണ്.

എം.എൽ.എ ജയിലിലായത് മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. രാഷട്രീയത്തിൽ താൻ സജീവമായുണ്ടാകും. എം.എൽ.എ ആണെങ്കിലും അല്ലെങ്കിലും മഞ്ചേശ്വരത്തെ സാധാരണക്കാരുടെ പ്രശ്ന പരിഹാരത്തിനായി മുന്നിലുണ്ടാവുമെന്നും കമറുദ്ദീൻ പറഞ്ഞു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ മണ്ഡലത്തിൽ കമറുദ്ദീൻ വീണ്ടും സജീവമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....