കോഴിക്കോട്ടെ ട്രെയിന്‍ ആക്രമണം ; ചുവന്ന ഷര്‍ട്ട് ധരിച്ച യുവാവ് ; പ്രതിയുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ ആക്രമണം നടത്തിയ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. അക്രമം നടന്ന എലത്തൂർ റെയിൽവെസ്റ്റേഷനിന് അൽപം മാറിയുള്ള കാട്ടിക്കുളം ഭാഗത്ത് നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചുവന്ന ഷർട്ടും ബാഗും കറുത്ത പാന്റും ധരിച്ച യുവാവ് റോഡിൽ ഫോൺവിളിക്കുന്നതും കുറച്ച് സമയത്തിന് ശേഷം ഒരു ബൈക്ക് വരികയും ഇതിൽ കയറിപ്പോകുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചുവന്ന ഷർട്ടും കറുത്ത പാന്റും ധരിച്ച യുവാവാണ് ട്രെയിനിൽ തീയിട്ടതെന്ന് യാത്രക്കാർ മൊഴി നൽകിയിരുന്നു. 25 വയസുള്ള യുവാവാണ് അക്രമം നടത്തിയതെന്നാണ് സൂചനയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നു.

ട്രെയിനിലെ ശൗചാലയത്തിൽ നിന്ന് കാൽ കഴുകിയാണ് ഇയാൾ ഇറങ്ങിപ്പോയതെന്ന് യാത്രക്കാർ പറയുന്നത്. ഇത് പ്രതിയുടെ സി.സി.ടി.വി ദൃശ്യമാണോ എന്ന് ഉറപ്പില്ല. ട്രെയിനിൽ ആക്രമണം നടത്തിയ പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന് സൂചന. പ്രതിയുടെ രേഖാ ചിത്രം പൊലീസ് തയ്യാറാക്കും. സംഭവത്തിന്റെ ദൃക്‌സാക്ഷിയായ റാസിഖിന്റെ സഹായത്തോടെയാണ് രേഖാ ചിത്രം തയ്യാറാക്കുന്നത്. പ്രതിയെ അടുത്ത് നിന്ന് കണ്ടതും ഇയാളെക്കുറിച്ച് നിർണായകമായ വിവരങ്ങൾ കൈമാറിയതും റാസിഖായിരുന്നു. തീപിടിത്തത്തിൽ ഇയാളുടെ കാലിന് പരിക്കേറ്റിരുന്നു. ഇതിന് ചികിത്സ തേടിയ ശേഷം റാസിഖ് എലത്തൂർ പൊലീസ് സ്‌റ്റേഷനിൽ തുടരുകയാണ്. അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘സത്യപ്രതിജ്ഞ ചെയ്യാം’ ; വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ജാമ്യം ലഭിച്ചു

0
തിരുവനന്തപുരം : വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ഇടക്കാല ജാമ്യം. നഗരസഭയിൽ...

കോഴിക്കോട് റെയിൽവേസ്‌റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു : ആളപായമില്ല ; ഒഴിവായത് വൻ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു. രണ്ടാം...

അയോധ്യ സംഭാവനക്കൊള്ള : തിരിമറിയ്ക്കായി വ്യാജരസീതുകളും അച്ചടിച്ചു

0
അയോധ്യ : ശ്രീരാമ ക്ഷേത്രവുമായി ബന്ധപ്പെട്ടു സംഭാവന സ്വീകരിക്കാൻ വ്യാജ രസീതുകൾ...

പോലീസ് വെബ്‌സൈറ്റിന് നേരെ സൈബർ ആക്രമണം ; ഫയലുകൾ സുരക്ഷിതം

0
തിരുവനന്തപുരം : സംസ്ഥാന പൊലീസിൻ്റെ ഓൺലൈൻ ഫയൽ നീക്കത്തിനായുള്ള 'അയാപ്സ്' സോഫ്റ്റ്‌വെയറിന്...