Saturday, January 4, 2025 5:40 pm

സൗഹാന്റെ തിരോധാനം ; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്തെ സൗഹാന്റെ തിരോധാനത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തുടങ്ങി. ചോദ്യം ചെയ്യലുകളിലേക്ക് വിശദമായി കടക്കാനും പോലീസ് തീരുമാനിച്ചു. പ്രദേശത്ത് കാണപ്പെട്ട കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോ​ഗമിക്കുകയാണ്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ വീടിനോട് ചേര്‍ന്ന വനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ അവസാനമായി നാട്ടുകാരിലൊരാള്‍ കണ്ടത്. പിന്നീടിതുവരെ ഒരു വിവരവും കുട്ടിയെ സംബന്ധിച്ച് ലഭിച്ചിട്ടില്ല. സംഭവ ദിവസം വീടിന് പരിസരത്ത് നിര്‍ത്തിയിടുകയും രാത്രിയില്‍ ഓടിച്ച് പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.

ഏഴ് ദിവസങ്ങളിലായി നൂറ് കണക്കിനാളുകളാണ് കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്താന്‍ ഊര്‍ക്കടവിലെത്തിയത്. ഡോഗ് സ്‌ക്വാഡും തിരച്ചിലിനെത്തിയെങ്കിലും ഫലമുണ്ടായില്ല. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ വനത്തില്‍ മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാതായതോടെയാണ് സൗഹാന്റെ തിരോധാനത്തില്‍ ദുരൂഹത ഉറപ്പിക്കുന്നത്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സൗഹാന്റെ ഉമ്മ ഖദീജയും പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്നതായും അന്വേഷണം ഊർജിതമാക്കണമെന്നും സൗഹാന്റെ കുടുംബം പറഞ്ഞു. മുമ്പ് ഇതുപോലെ സൗഹാൻ പോയിട്ടുണ്ട്. പക്ഷേ തിരിച്ചുവന്നിട്ടുണ്ട്. ഇത്തവണ വന്നില്ല. ആരെങ്കിലും കൊണ്ടു പോയതാണെന്നാണ് മനസ് പറയുന്നത്- ഖദീജ പറയുന്നു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജിപിഎസ് ഘടിപ്പിച്ചുള്ള ലഹരിക്കടത്ത് കയ്യോടെ പിടികൂടി എക്‌സൈസ് ഉദ്യോഗസ്ഥര്‍

0
മാനന്തവാടി: ജിപിഎസ് ഘടിപ്പിച്ചുള്ള ലഹരിക്കടത്ത് കയ്യോടെ പിടികൂടി എക്‌സൈസ് ഉദ്യോഗസ്ഥര്‍. എ...

മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയില്‍

0
കോഴിക്കോട്: മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയില്‍. കൊടുവള്ളി വാവാട് സ്വദേശി റാക്കിബ്...

ശിവൻകുട്ടിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയവരെ മുക്കാലിൽ കെട്ടി അടിക്കണം : രമേശ് ചെന്നിത്തല

0
കോഴിക്കോട്: “ചോദ്യക്കടലാസല്ലേ ചോർന്നുള്ളൂ ഉത്തരക്കടലാസ് ചോർന്നില്ലല്ലോ” എന്നു ചോദിക്കുന്ന വി.ശിവൻകുട്ടിയെ വിദ്യാഭ്യാസ...

കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം അമ്പലങ്ങളിൽ ഷർട്ട് ഇട്ടിട്ട് പോകുന്നതാണോയെന്ന് കെ സുരേന്ദ്രന്‍

0
കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം അമ്പലങ്ങളിൽ ഷർട്ട് ഇട്ടിട്ട് പോകുന്നതാണോയെന്ന്...