പത്തനംതിട്ട : ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ കൊച്ചീപ്പൻ മാപ്പിള ഹാളിൽ നടത്തിയ പരിസ്ഥിതി ദിനാചരണം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി രാജേന്ദ്രൻ നായർ എസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു . കൗൺസിലിലെ പരിശീലകരായ തങ്കച്ചൻ പി ജോസഫ്, പി.ബി കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ കായിക താരങ്ങൾക്കും, പ്രദേശവാസികൾക്കും സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.
ജില്ലാ സ്പോർട്സ് കൗൺസിലില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു
RECENT NEWS
Advertisment