ഡൽഹിയിൽ 500 ദേശീയ പതാകകൾ സ്ഥാപിക്കാൻ കേജ്‌രിവാൾ ; ഞായറാഴ്ചകളിൽ ദേശീയ ഗാനാലാപനം സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയുടെ സ്വാതന്ത്ര ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ 500 ദേശീയ പതാകകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഫഌഗ് കോഡ് ഉറപ്പ് വരുത്താൻ അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളിലും ദേശിയ ഗാനാലാപനം നടത്തുമെന്നും കേജ്രിവാൾ പറഞ്ഞു.

ഫഌഗുകൾ സ്ഥാപിച്ചയിടത്ത് ഞായറാഴ്ചകളിൽ രാവിലെ 10 മണിക്ക് ‘തിരംഗ സമ്മാൻ സമിതി’ ജനങ്ങളെ വിളിച്ചുകൂട്ടുകയും അവിടെ വെച്ച് ദേശിയഗാനം ആലപിക്കുകയും ചെയ്യാനാണ് തീരുമാനം. ഈ സന്നദ്ധ പ്രവർത്തകർ ഡൽഹിയിൽ ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും എല്ലാ കുട്ടികളിലും സ്‌കൂളിലും പോകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവശ്യക്കാർക്ക് മരുന്ന് എത്തിക്കുക, വീടില്ലാത്തവെരെ സർക്കാർ കേന്ദ്രങ്ങളിൽ എത്തിക്കുക, പരിസര ശുചിത്വം ഉറപ്പ് വരുത്തുക എന്നിവെയും ഇവെരുടെ കടമയാണ്.

സംഘത്തിലെ ഓരോരുത്തരും 100 സന്നദ്ധ പ്രവർത്തകരെ വീതം വിവിധ പ്രവർത്തനങ്ങൾക്കായി തയാറാക്കി കഴിഞ്ഞാൽ എല്ലാവർക്കുമായി താൻ സ്വവസതിയിൽ വിരുന്നൊരുക്കുമെന്നും കേജ്രിവാൾ പറഞ്ഞു. ഇവർ ആം ആദ്മി പാർട്ടിയുടേയോ, ബിജെപിയുടേയോ, കോൺഗ്രസിന്റെയോ വോളന്റിയർമാരായിരിക്കില്ല മറിച്ച് ഇന്ത്യയുടെ വോളന്റിയർമാരായിരിക്കുമെന്ന് കേജ്രിവാൾ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...