ഓടയുടെ മേല്‍മൂടി തകര്‍ന്ന സംഭവം ; വാര്‍ത്തയ്ക്കു പിന്നാലെ നടപടിയുമായി കരാര്‍ കമ്പനി

For full experience, Download our mobile application:
Get it on Google Play

റാന്നി : വാര്‍ത്തയ്ക്കു പിന്നാലെ നടപടിയുമായി കരാര്‍ കമ്പനി. വൈക്കം ഗവ.യു.പി സ്കൂളിന് മുന്നിലെ ഓടയുടെ മേല്‍മൂടി തകര്‍ന്നത് പുനരുദ്ധരിക്കാനായി ഇന്ന് തൊഴിലാളികളെത്തി. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണത്തിന്‍റെ ഭാഗമായി പണിത ഓടയുടെ മുകളില്‍ സ്ലാബ് സ്ഥാപിച്ചിരുന്നെങ്കിലും ഇതു തകര്‍ന്നു ഓടയില്‍ വീണു കിടക്കുകയായിരുന്നു. ഇവിടെ റോഡ് നിര്‍മ്മാണവും ഓട നിര്‍മ്മാണവും പൂര്‍ത്തിയായിരുന്നു. അതിനൊപ്പം നടപ്പാതയും നിര്‍മ്മിച്ചെങ്കിലും സ്കൂളിന്‍റെ മുന്നില്‍ വരെ മാത്രമെ പണി പൂര്‍ത്തിയാക്കിയിരുന്നുള്ളു. ഇത് കുട്ടികളടക്കമുള്ളവര്‍ക്ക് അപകട സാധ്യത ഉണ്ടാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ”പത്തനംതിട്ട മീഡിയ” വാര്‍ത്ത ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുമായി കരാര്‍ കമ്പനി എത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നിർണായക ഇടപെടൽ നടത്തി ഹൈക്കോടതി

0
കൊച്ചി: പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നിർണായക ഇടപെടൽ നടത്തി ഹൈക്കോടതി....

നടി അന്‍സിബയോട് ചോദ്യവുമായി ആക്ടിവിസ്റ്റും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി

0
കൊച്ചി: 'അമ്മ' നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയില്‍ നിന്ന് രാജിവെച്ച്...

കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടലിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് പി എ മുഹമ്മദ് റിയാസ്

0
കൊച്ചി: അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടലിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്...

കോറോഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടൽ ; മാനേജ്മെന്റുമായുള്ള മന്ത്രി ബിന്ദു കൃഷ്ണയുടെ ചര്‍ച്ച ജൂലൈ പത്തിന്

0
കൊച്ചി: കോറോഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലില്‍ ലേബര്‍ കമ്മീഷണറും ജീവനക്കാരുമായുള്ള ചര്‍ച്ച അവസാനിച്ചു. ജൂലൈ...