ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജില്ലകളിലെ ജോയിന്റ് ഡയറക്ടർമാർക്ക് ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് 40 മീറ്റർ പരിധിയിൽ വീടുകൾക്കും 75 മീറ്റർ പരിധിയിൽ വാണിജ്യസ്ഥാപനങ്ങൾക്കും നൽകിയ പെർമിറ്റുകളുടെ എണ്ണമാണ് ആവശ്യപ്പെട്ടത്. നിർമാണം പുരോഗമിക്കുന്ന കെട്ടിടങ്ങളുടെ വിവരവും നൽകണം. കേരള പഞ്ചായത്ത് കെട്ടിടനിർമാണ ചട്ടം (കെ.പി.ബി.ആർ.), കേരള നഗരസഭാ കെട്ടിടനിർമാണ ചട്ടം (കെ.എം.ബി.ആർ.) എന്നിവയനുസരിച്ച് ദേശീയപാതയോരത്ത് നിർദിഷ്ട ദൂരപരിധിയിൽ നിർമിച്ചിട്ടുള്ള എല്ലാ കെട്ടിടങ്ങളും ഉൾപ്പെടുത്തണമെന്ന് ഉത്തരവിലുണ്ട്.

ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് 40 മീറ്ററിനുള്ളിൽ വീടുകളും 75 മീറ്റർ പരിധിയിൽ വാണിജ്യസ്ഥാപനങ്ങളും പാടില്ലെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ ഏപ്രിൽ 13-നാണ് ഇടക്കാല ഉത്തരവുണ്ടായത്. സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിലപാടറിയിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പഞ്ചാബും ബിഹാറും പുതുച്ചേരിയും മാത്രമാണ് യഥാസമയം സത്യവാങ്മൂലം സമർപ്പിച്ചത്. കേസ് ജൂലായ് 13-നു വീണ്ടും പരിഗണിച്ചു. ഇത്രയും സുപ്രധാനമായ വിധിയിൽ സംസ്ഥാനങ്ങൾ പ്രതികരിക്കാത്തതിനെ കോടതി വിമർശിച്ചിരുന്നു.

ഓഗസ്റ്റ് 17-ലേക്ക് കേസ് മാറ്റിയ കോടതി അതിനുമുൻപ് സത്യവാങ്മൂലം നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തുമെന്ന് അറിയിച്ചിരുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സത്യവാങ്മൂലം നൽകുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബർ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. അതിനുമുൻപ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകാനാണ് അടിയന്തരമായി വിവരശേഖരണം നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...