ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

For full experience, Download our mobile application:
Get it on Google Play

ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്‌ലാം ആലംഗീർ (78) ബംഗ്ലദേശ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നരപ്പതിറ്റാണ്ടിനുശേഷമാണു രാജ്യത്തു പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു നടന്നത്. ജമാഅത്തെ ഇസ്‌ലാമി നയിക്കുന്ന പ്രതിപക്ഷസഖ്യത്തിന്റെ സ്ഥാനാർഥിയായ റിട്ട. കേണൽ ഒലി അഹ്മദിനെതിരെയാണു മിർസ ആലംഗീറിന്റെ ജയം. ആലംഗീറിന് 255 വോട്ടുകളാണു ലഭിച്ചത്. ഒലി മുഹമ്മദിന് 85 വോട്ടും. ഇന്നു വൈകിട്ട് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേൽക്കും. ഭരണാധികാരമില്ലെങ്കിലും ബംഗ്ലദേശിൽ പ്രസിഡന്റ് രാഷ്ട്രത്തലവനും സായുധസേനയുടെ സർവസൈന്യാധിപനുമാണ്.

പാർലമെന്റ് അംഗങ്ങളാണു പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ദീർഘകാലം ബിഎൻപിയുടെ സെക്രട്ടറി ജനറലായിരുന്നു മിർസ ആലംഗീർ. താരിഖ് റഹ്മാൻ സർക്കാരിൽ മന്ത്രിയായിരിക്കെയാണു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 2023 ൽ ഷെയ്ഖ് ഹസീന നിയോഗിച്ച മുഹമ്മദ് ഷഹാബുദ്ദീൻ കാലാവധി തികയ്ക്കുംമുൻപ് കഴിഞ്ഞമാസം രാജിവച്ചതുകൊണ്ടാണ് തിര‍ഞ്ഞെടുപ്പു വേണ്ടിവന്നത്. 2024ൽ ഷെയ്ഖ് ഹസീനയ്ക്കു അധികാരം നഷ്ടമായതിനുശേഷം ഈ വർഷം ഫെബ്രുവരി 12 നു നടന്ന പൊതുതിരഞ്ഞെടുപ്പിലാണു മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ബിഎൻപി അധികാരത്തിൽ തിര‍ച്ചെത്തിയത്. 1991ലാണ് ഒടുവിൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരം നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...