വാഷിങ്ടണ്‍ : തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചതിന് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് കനേഡിയന്‍ ഗായിക സെലിന്‍ ഡിയോണ്‍. ടൈറ്റാനിക് എന്ന സിനിമയിലെ മൈ ഹേര്‍ട്ട് വില്‍ ഗോ ഓണ്‍ എന്ന ഗാനം തെരഞ്ഞടുപ്പ് പ്രചാരണ പരിപാടിയില്‍ ഉപയോഗിച്ചതിന് രൂക്ഷമായ വിമര്‍ശം ഉന്നയിച്ചുകൊണ്ട് ഗായിക സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. മൊണ്ടാനയിലായിരുന്നു ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലി നടത്തിയത്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അത് മറ്റേത് ഗായികയാണെങ്കിലും. പോസ്റ്റിന് നിരവധി പ്രതികരങ്ങളാണ് ലഭിക്കുന്നത്. ട്രംപിനെതിരെ കേസ് കൊടുക്കണമെന്നാണ് ഒരാള്‍ താഴെ കമന്റ് ചെയ്തിരിക്കുന്നത്. ട്രംപും ടീമും എന്തുകൊണ്ട് നിയമങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. ചിലര്‍ സെലിന്‍ ഡിയോണിന്റെ രാഷ്ട്രീയത്തോടാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. പാട്ടിഷ്ടമാണെങ്കിലും രാഷ്ട്രീയ കാഴ്ചപ്പാടുകളോട് യോജിക്കുന്നില്ലെന്ന് ഒരാള്‍ കമന്റ് ചെയ്തു. 1912ലെ കപ്പല്‍ തകര്‍ച്ചയെക്കുറിച്ചുള്ള ടൈറ്റാനിക് എന്ന സിനിമ ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. വില്‍ ജെന്നിങ്‌സ് എഴുതിയ ഗാനം ജെയിംസ് ഹോര്‍ണര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് സെലിന്‍ ഡിയോണ്‍ ആണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1