Sunday, April 20, 2025 7:35 pm

ഇടതുതരംഗത്തിലും ചെന്നിത്തലയെ മാറോട് ചേര്‍ത്ത് ഹരിപ്പാട്

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: അഞ്ചാം തവണയും ചെന്നിത്തലയെ ചേര്‍ത്തുപിടിച്ച്‌ ഹരിപ്പാട് മണ്ഡലം. നിയമസഭ തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമായ മണ്ഡലത്തില്‍ ഭാവി മുഖ്യമന്ത്രിയെകൂടി ജനം കണ്ടതിനാലാകാം ഇടതുതരംഗത്തിലും പ്രതിപക്ഷ നേതാവ്​ ര​മേശ്​ ​ചെന്നിത്തലയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടാകാതിരുന്നത്​. ഭരണം തിരിച്ചുപിടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇടതുതരംഗം മറികടക്കാന്‍ കഴിഞ്ഞി​െല്ലന്നുമാത്രം. എന്നാല്‍ ഒന്നില്‍ കൂടുതല്‍ തവണ ചേര്‍ത്തുപിടിച്ച്‌​ ശീലമില്ലാത്ത ഹരിപ്പാട്​ തുടര്‍ച്ചയായി മൂന്നുവട്ടവും ചെന്നിത്തലക്കൊപ്പമെന്നതില്‍ അഭിമാനിക്കാം.

ഇവിടെ ഒരുപ്രാവശ്യം എം.എല്‍.എ ആയവര്‍ വീണ്ടും മത്സരത്തിനിറങ്ങിയാല്‍ ജയിച്ചുകയറുന്നത്​ ബുദ്ധിമുട്ടാണെന്നതാണ്​ അനുഭവം​. ചെന്നിത്തല മാത്രമാണ്​ ഈ ചരിത്രം തിരുത്തി അഞ്ചാം വട്ടവും ജയിച്ചുകയറിയത്​. ഹരിപ്പാ​ട്ടെ പരാജയമറിയാത്ത നേതാവായി നാലുവട്ടം ജയിച്ച രമേശ്​, ഇക്കുറി ​ ഹരിപ്പാടി​ന്റെ  അംഗീകാരം ചോദിച്ചപ്പോള്‍, ‘ഹരിപ്പാടി​ന്റെ  മകന്‍; കേരളത്തി​െന്‍റ നായകന്‍’ എന്നതായിരുന്നു മുദ്രാവാക്യം​. രണ്ടാമതിറങ്ങിയവരില്‍ സി.ബി.സി. വാര്യരൊഴികെ ആരും ജയിക്കാത്തിടത്താണ്​ ചെന്നിത്തലയുടെ തേരോട്ടം. മണ്ഡലത്തി​ന്റെ  വാത്സല്യം തന്നെയാണ്​ കേരളം കൈവിട്ടപ്പോഴും രമേശി​ന്റെ  ആശ്വാസം.

ഹരിപ്പാട് മണ്ഡലം കൈവിടില്ലെന്ന ചെന്നിത്തലയുടെ ആത്മവിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ് തുടര്‍ വിജയം. എ.​െഎ.വൈ.എഫ്​ സംസ്ഥാന പ്രസിഡന്‍റ്​ ആര്‍. സജിലാലിനെയാണ്​ പരാജയപ്പെടുത്തിയത്​. ഇടതുഭരണത്തില്‍ ഏറെ തലവേദന സൃഷ്​ടിച്ച ചെന്നിത്തലയെ എങ്ങനെയെങ്കിലും തറപറ്റിക്കണമെന്ന മോഹം സി.പി.എം നേതൃത്വത്തിന് ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെന്ന തൂവല്‍ ഇതിന്​ തടസ്സമായെന്നാണ്​ എല്‍.ഡി.എഫ്​ വിലയിരുത്തല്‍.

കൊല്ലം അഞ്ചല്‍ സ്വദേശിയായ അഡ്വ. ആര്‍. സജിലാലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ ചെന്നിത്തലക്ക് അനായാസ വിജയം പ്രവചിക്കപ്പെ​ട്ടിരുന്നു. എന്നാല്‍, പിന്നീട്​ ഇടതുമുന്നണിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച്‌ എല്ലാവരും പ്രചാരണരംഗത്ത് സജീവമായതോടെ പ്രചാരണം കടുത്തു. ഇതോടെ നേരത്തേ നിശ്ചയിച്ചതിന്​ പുറമെ കൂടുതല്‍ സമയം ചെലവിടേണ്ടിവന്നു പ്രതിപക്ഷ​ നേതാവിന്​.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൈവിട്ട ആറാട്ടുപുഴ, പള്ളിപ്പാട്, ഹരിപ്പാട് നഗരസഭ, ചെറുതന, കരുവാറ്റ പഞ്ചായത്തുകള്‍ ചെന്നിത്തലയെ കൈവിട്ടില്ല. യോഗി ആദിത്യനാഥിനെവരെ രംഗത്തിറക്കിയിട്ടും ബി.ജെ.പി സ്ഥാനാര്‍ഥി കെ. സോമന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

രണ്ടുതവണ ജയിച്ചശേഷം മണ്ഡലം വിട്ട ചെന്നിത്തല 2011ലാണ്​ വീണ്ടും ഹരിപ്പാടേക്ക്​ വരുന്നത്​. സി.പി.ഐയിലെ ജി. കൃഷ്ണപ്രസാദിനെ 5520 വോട്ടിന്​ പരാജയപ്പെടുത്തിയായിരുന്നു ഇത്​. കഴിഞ്ഞ തവണ സി.പി.​െഎയി​െല പി. പ്രസാദിനെയാണ്​ തോല്‍പിച്ചത്​. ഭൂരിപക്ഷം 18,621.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്

0
പാലക്കാട്: സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി....

ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

0
റോം : ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസയിൽ...

റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും

0
റിയാദ്: സൗദിയിൽ റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും....

2027 യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ഇൻഡ്യാ സഖ്യം ഒരുമിച്ചുനിൽക്കുമെന്ന് അഖിലേഷ് യാദവ്

0
ലഖ്‌നൗ: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ...