സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ നിസാമുദ്ദീന്‍. ചേംബറില്‍ ചേര്‍ന്ന സെന്‍സ് പുരോഗതി അവലോകന യോഗത്തിലാണ് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടറുടെ നിര്‍ദേശം. ജില്ലയില്‍ 15,000 ല്‍ അധികം പേര്‍ നിലവില്‍ സെന്‍സസ് സ്വയം വിവരം നല്‍കി. നഗരസഭ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ റെസിഡന്റ്സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി സംഘടനകള്‍ എന്നിവരെ സെല്‍ഫ് എന്യൂമറേഷന്‍ പ്രചാരണത്തില്‍ പങ്കാളിയാക്കണം. എസ് സി- എസ് ടി പ്രമോട്ടര്‍മാര്‍ ഉന്നതികള്‍ സന്ദര്‍ശിച്ച് പ്രോല്‍സാഹനം നല്‍കണം. ജില്ല പട്ടികജാതി- പട്ടികവര്‍ഗ ഓഫീസര്‍, ബിഡിഒ എന്നിവര്‍ ഇത് ഉറപ്പാക്കണം.

സഹജീവനക്കാര്‍ സെല്‍ഫ് എന്യൂമറേഷന്‍ ചെയ്തെന്ന് ജില്ല ഓഫീസര്‍മാര്‍ ഉറപ്പാക്കണം. കുടുംബശ്രീ അയല്‍കൂട്ടം അംഗങ്ങള്‍ക്ക് സെല്‍ഫ് എന്യൂമറേഷന്‍ നടത്തുന്നതിന് സഹായം നല്‍കണം. ഇതിനായി സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെ യോഗം ചേരാന്‍ തദ്ദേശവകുപ്പ് ജില്ല ജോയിന്റ് ഡയറക്ടര്‍, കുടുംബശ്രീ ജില്ല കോര്‍ഡിനേറ്റര്‍ എന്നിവര്‍ നടപടി സ്വീകരിക്കണം. അധ്യാപക രക്ഷാകര്‍ത്തൃ സമിതികളില്‍ സെല്‍ഫ് എന്യൂമറേഷന്‍ പ്രചാരണത്തിന് വിദ്യാഭ്യാസവകുപ്പ് ഉപഡയറക്ടര്‍ മുന്‍കൈയെടുക്കണം. എന്‍എസ്എസ്, എന്‍സിസി തുടങ്ങിയവയുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ജില്ല കളക്ടര്‍ പറഞ്ഞു.
തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എഡിഎം ആര്‍ രാജലക്ഷ്മി, അടൂര്‍ ആര്‍ഡിഒ ടി ബിനുരാജ്, അഡീഷണല്‍ സെസന്‍സ് ഓഫീസര്‍മാര്‍, ചാര്‍ജ് ഓഫീസര്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ...

0
മലപ്പുറം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച്...

നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
ഇടുക്കി: പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ്...

ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടര്‍ന്ന് കൊല്ലത്ത് മോഷണ പരാതിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ആൾ...

0
കൊല്ലം: പാറാവുകാരൻ ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടര്‍ന്ന് കൊല്ലത്ത് മോഷണ പരാതിയിൽ...

കോട്ടയം കാണക്കാരിയിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടം ; 6 പേർക്ക് പരിക്ക്

0
കോട്ടയം: കോട്ടയത്ത് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടം. കോട്ടയം കാണക്കാരിയിലാണ്...