Saturday, April 26, 2025 7:12 pm

കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നു ; സർക്കാരിന്റെ സമരത്തെ പിന്തുണച്ച് ഖാർഗെ

For full experience, Download our mobile application:
Get it on Google Play

ദില്ലി : കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങൾ വിവേചനം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയാണ് കോൺഗ്രസ് ഉയർത്തുന്ന പ്രധാന പ്രശ്നം. സർക്കാർ ശ്രമം പരാജയങ്ങൾ മറക്കാനാണ്. പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ഞെരുക്കുന്നുവെന്നും മോദി ഭരണത്തിൽ നേട്ടം ഉണ്ടായത് മുതലാളിമാർക്ക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാർട്ടികളും പങ്കെടുക്കുന്ന പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾ വിട്ടുനിൽക്കുന്നതിനിടെയാണ് ഖാർഗെയുടെ പ്രതികരണം. കേന്ദ്ര നയങ്ങൾക്ക് എതിരായ പ്രതിഷേധത്തെ ദേശീയ തലത്തിലെ പ്രതിപക്ഷ പ്രതിഷേധമാക്കാനാണ് കേരള സർക്കാരിന്റെ ശ്രമം. കേന്ദ്രസർക്കാർ അവ​ഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ എത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു. ജന്ദർമന്തറിലാണ് കേരളത്തിന്റെ ധർണ നടക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എംഎൽഎമാരും സമരത്തിൽ അണിചേരുന്നുണ്ട്. കേരളത്തിന് മൂന്ന് തരത്തിൽ കുറവുകൾ വരുന്നുണ്ട്. ഏകപക്ഷീയമായി ധനകാര്യ കമ്മിഷൻ്റെ പരിഗണന വിഷയങ്ങൾ തീരുമാനിക്കുന്നു. ഓരോ തവണയും കേരളത്തിൻ്റെ വിഹിതം കുത്തനെ കുറയുന്നു. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയത് സംസ്ഥാനത്തിന് ശിക്ഷയായി മാറുന്നു. നേട്ടത്തിന് ശിക്ഷ, ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആയിരത്തിലധികം ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി

0
അഹമ്മദാബാദ്: രാജ്യത്ത് ആയിരത്തിലധികം ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി....

കോന്നി ഇക്കോടൂറിസം സെന്ററിന് ഉള്ളിലെ വൈദ്യുത ലൈനുകൾ മാറ്റി സ്ഥാപിച്ചു

0
കോന്നി : കോന്നി ഇക്കോടൂറിസം സെന്ററിന് ഉള്ളിലെ വൈദ്യുത ലൈനുകൾ മാറ്റി...

പെരുമ്പാവൂരിൽ അഞ്ച് ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

0
പെരുമ്പാവൂർ: പെരുമ്പാവൂരിൽ അഞ്ചു ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പടെ രണ്ട് പേർ...

പത്തനംതിട്ടയിൽ എസ്ഡിപിഐ ബൂത്ത്‌ ലെവൽ മാനേജ്മെന്റ് ട്രെയിനിങ് സംഘടിപ്പിച്ചു

0
പത്തനംതിട്ട: ഭരണകൂടത്തെ വിമർശിക്കാൻ പാടില്ലാത്ത സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലവിലുള്ളതെന്ന് എസ്‌ഡിപിഐ...