ബയോ ഇലക്ട്രിക് ശൗചാലയവുമായി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡിവലപ്മെന്റ് ; പദ്ധതി കേരളത്തിലും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മനുഷ്യ വിസര്‍ജ്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബയോ ഇലക്ട്രിക് ശൗചാലയവുമായി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡിവലപ്മെന്റിലെ ശാസ്ത്രജ്ഞര്‍ (സിഡബ്ല്യുആര്‍ഡിഎം). വീടുകളിലും പൊതുയിടങ്ങളിലുള്ള ശൗചാലയങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ പ്ലാന്റ് (മൈക്രോബിയല്‍ ഫ്യൂവല്‍ സെല്‍) ഘടിപ്പിച്ച് കുറഞ്ഞ അളവിലുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് സംവിധാനം. ശൗചാലയങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനും കഴിയും. സിഡബ്ല്യുആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞരായ ഡോ. ബി. നീനു, കെ. ഇജാസ് എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പേറ്റന്റിന് അപേക്ഷിക്കാനും ഇവര്‍ തയ്യാറെടുക്കുന്നു.

മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ഇലക്ട്രോജെനിക് ബാക്ടീരിയെയാണ് പ്ലാന്റില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഈ ബാക്ടീരിയ മാലിന്യത്തില്‍ അടങ്ങിയിട്ടുള്ള രാസോര്‍ജം വൈദ്യുതോര്‍ജമായി മാറ്റും. ഈ പ്രക്രിയയില്‍ ഇലക്ട്രോൺസ് പുറന്തള്ളും. പ്ലാന്റിലുള്ള ഇലക്ട്രിക് സര്‍ക്യൂട്ട് വഴി ഇലക്ട്രോൺസിനെനെ കടത്തിവിട്ടാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഐഐടി ഖരഗ്പൂരില്‍ നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു. അവിടത്തെ ഗ്രാമപ്രദേശങ്ങളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന ബയോ ഇലക്ട്രിക് ശൗചാലയങ്ങളും സ്ഥാപിച്ചു. പിന്നാലെ ഡല്‍ഹിയിലും. ഇവ വിജയമായതോടെയാണ് കേരളത്തിലും ഈ സംവിധാനം വികസിപ്പിക്കാന്‍ തീരുമാനിച്ചത്.

പരീക്ഷണാടിസ്ഥാനത്തിലാണ് സ്ഥാപിക്കുക. മാലിന്യം ശുദ്ധീകരിക്കുന്നതിനു പുറമേ ജൈവമാലിന്യം സംസ്‌കരിക്കാനും സാധിക്കും. ഈ ബാക്ടീരിയയുടെ പ്രവര്‍ത്തനത്തിലൂടെ 10 മുതല്‍ 50 വാട്ട്വരെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് ഉദ്ദേശിക്കുന്നത്. ഭാവിയില്‍ വലിയ അളവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ പരിഷ്‌കരിക്കാനും പദ്ധതിയുണ്ട്. ശൗചാലയങ്ങളില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി സെന്‍സര്‍, മൊബൈയില്‍, എല്‍ഇഡി തുടങ്ങിയ ഉപകരണങ്ങള്‍ ചാര്‍ജ്‌ചെയ്യാന്‍ കഴിയും. 1.5 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊട്ടാരക്കരയിൽ 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വൻ എംഡിഎംഎ വേട്ട. ഓണവിപണി ലക്ഷ്യമിട്ട് എത്തിച്ച...

യുവതിയെ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

0
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും ; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി...

0
ന്യൂഡൽഹി : രാജ്യതലസ്ഥാനം 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകൾക്ക്...

നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ് ; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ

0
ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം...