കോന്നി : ബി ജെ പി ഭരിക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുകയാണ് ചെയ്യുന്നത് എന്ന് സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി കെ ശശിധരൻ പറഞ്ഞു. സി പി ഐ കോന്നി മണ്ഡലം ശിൽപശാല ഉത്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ആവശ്യമായ ഫണ്ട് വിഹിതം കേന്ദ്രം തരുന്നില്ല. ഈ പരിമിതികൾക്ക് ഇടയിലാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. ഇതിനിടയിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ വഴിയും പി എസ് സി വഴിയും നിരവധി ആളുകൾക്ക് ആണ് സംസ്ഥാന സർക്കാർ ജോലി നൽകിയത്. സംഘപരിവാറും ബി ജെ പിയും ഭരിക്കുന്ന കേന്ദ്ര സർക്കാർ അവരുടെ തീരുമാനങ്ങൾ നമ്മിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമാമാണ് നടത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
സി പി ഐ കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ അധ്യക്ഷത വഹിച്ചു. പുനലൂർ എസ് എൻ കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിയൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത എ ഐ എസ് എഫ് നേതാവ് അമൽ കെ ചന്ദ് നെ സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ആദരിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, ജില്ലാ എക്സിക്യൂട്ടീവ് അഗം എം പി മണിയമ്മ, ജില്ലാ കൗൺസിൽ അംഗങ്ങൾ ആയ സുമതി നരേന്ദ്രൻ, അഡ്വ കെ എൻ സത്യാനന്ദ പണിക്കർ, വിജയ വിൽസൺ, ബീന മുഹമ്മദ് റാഫി, മലയാലപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ തുടങ്ങിയവർ സംസാരിച്ചു.