കേന്ദ്രം കേരളസര്‍ക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്നു : ഡി സജി

For full experience, Download our mobile application:
Get it on Google Play

പന്തളം : കേന്ദ്രം കേരളസര്‍ക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്നു. കേന്ദ്ര ഗവൺമെന്‍റ് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുന്നു എന്ന് സി പി ഐ സംസ്ഥാന കമ്മറ്റി അംഗം ഡി സജി പറഞ്ഞു. അദാനിയുടെ കോർപ്പറേറ്റ് തട്ടിപ്പിനും കേന്ദ്രസർക്കാരിന്‍റെ ജനദ്രോഹ ബജറ്റിനും എതിരെ സിപിഐ പന്തളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറൽ സമ്പ്രദായം പിന്തുടരുന്ന രാജ്യമായ ഇന്ത്യയിൽ കേന്ദ്ര നികുതിയുടെ ആപേക്ഷികമായി സംസ്ഥാനങ്ങൾക്കും നൽകേണ്ടത് കേന്ദ്ര സർക്കാരിന്‍റെ ബാധ്യത ആണ്. ഈ വിധം സംസ്ഥാന വിഹിതം നൽകാതെ സംസ്ഥാന സർക്കാരുകളെ വീർപ്പ് മുട്ടിക്കുന്ന രീതിയാണ് കേന്ദ്ര ഗവൺമെന്‍റ് പുലർത്തുന്നതെന്നും ഡി സജി പറഞ്ഞു.

ചടങ്ങിൽ സിപിഐ പന്തളം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സെക്രട്ടറി അജയകുമാർ അധ്യക്ഷനായിരുന്നു. സിപിഐ പന്തളം മണ്ഡലം സെക്രട്ടറി ജി ബൈജു സ്വാഗതം ആശംസിച്ചു. എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ ജയൻ, സി പി ഐ ജില്ലാ കമ്മറ്റി അംഗം അരുൺ കെ എസ് മണ്ണടി, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എസ് അഖിൽ, എ ഐ വൈ എഫ് പന്തളം മണ്ഡലം സെക്രട്ടറി ശ്രീനാദേവി കുഞ്ഞമ്മ മണ്ഡലം കമ്മിറ്റി അംഗങ്ങളായ മഹേഷ് സോമൻ, രേഖാ അനിൽ, വി എം മധു, രമ്യാ സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....