ന്യൂഡല്‍ഹി : പാർലമെന്‍റിൽ വിമാനനിരക്ക് കുത്തനെ ഉയർന്നതിനെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ. കോവിഡ് കാരണം രാജ്യത്തെ ഏറ്റവും മോശമായി ബാധിച്ച വ്യവസായമാണ് വ്യോമയാന മേഖലയെന്നും നിരക്ക് വർദ്ധനവിൽ ഇടപെടാൻ കഴിയില്ലെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. നിരക്ക് ചാര്‍ട്ടുണ്ടാക്കി വിമാനക്കൊള്ള തടയുമോ എന്ന സി.പി.എം അംഗം വി. ശിവദാസന്‍റെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
വ്യോമയാന ഗതാഗതം സീസണല്‍ വ്യവസായമാണെന്ന് മന്ത്രി പറഞ്ഞു. ഉത്സവ സീസണായ ഒക്ടോബർ മുതൽ ഫെബ്രുവരി വരെ വ്യോമയാന മേഖല അതിന്‍റെ പാരമ്യത്തിലാണ്. അതേസമയം മഴക്കാലത്ത് താഴ്ചയിലും. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്താൽ നിരക്ക് കുറവായിരിക്കും. അതാണ് ആഗോളതലത്തിലെ രീതിയെന്നും മന്ത്രി പറഞ്ഞു. വൺവേ യാത്രയ്ക്ക് ഇക്കോണമി ക്ലാസിൽ പോലും 25,000 രൂപ ഈടാക്കുന്ന സാഹചര്യം അപലപനീയമാണെന്ന് വി ശിവദാസൻ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.