ഹലാൽ മാംസം നിരോധിക്കാൻ കർണാടക ; നിയമസഭയിൽ ബിൽ അവതരിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കർണാടക സർക്കാർ ഹലാൽ മാംസം നിരോധിക്കാൻ ഒരുങ്ങുന്നു. ഹലാൽ മാംസ നിരോധനം സംബന്ധിച്ച് നിയമസഭയിൽ ബിൽ അവതരിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്ന വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നടപടി.

അംഗീകാരമില്ലാത്ത എല്ലാ ഭക്ഷണങ്ങളും നിരോധിക്കണമെന്ന് ബിജെപി എംഎൽഎ രവി കുമാർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. അടുത്ത മേയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സർക്കാരിന്റെ പുതിയ നീക്കം. തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. ഇത് സ്വകാര്യ ബില്ലായി നിയമസഭയിൽ അവതരിപ്പിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് രവികുമാർ ഗവർണർക്ക് കത്തയച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും എം.എൽ.എമാരും ബിൽ അവതരിപ്പിക്കാൻ അനുമതി നൽകി.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബിജെപി ഹിന്ദുത്വ കാർഡ് ഇറക്കി കളിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ബിൽ അവതരിപ്പിക്കാൻ അനുവദിക്കരുതെന്ന് സ്പീക്കറോട് അഭ്യർത്ഥിക്കുമെന്ന് പ്രതിപക്ഷ നേതാവ് ബി കെ ഹരിപ്രസാദ് പറഞ്ഞു. അഴിമതി മൂടിവെച്ച് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഹലാലിനെതിരായ ബിൽ അവതരിപ്പിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...