ഇത്തവണ കൊച്ചി നഗരത്തിൽ ക്രിസ്മസ് ന്യൂ ഇയർ പാർട്ടികളിൽ പങ്കെടുക്കാൻ തിരിച്ചറിയൽ രേഖ നിർബന്ധം

For full experience, Download our mobile application:
Get it on Google Play

കൊച്ചി  : ഇത്തവണ കൊച്ചി നഗരത്തിൽ ക്രിസ്മസ് ന്യൂ ഇയർ പാർട്ടികളിൽ പങ്കെടുക്കാൻ തിരിച്ചറിയൽ രേഖ നിർബന്ധം. സർക്കാർ രേഖ ലഭ്യമാക്കിയില്ലെങ്കിൽ പാർട്ടികളിൽ പ്രവേശനം ഉണ്ടാകില്ലെന്ന് അസ്സോസിയേഷൻ ഓഫ് ഓർഗനൈസേഴ്സ് ആന്‍റ് പെർഫോമേഴ്സ് വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന അന്വേഷണ ഏജൻസികൾക്ക് പിന്തുണ ഉറപ്പാക്കി ലഹരി വിമുക്ത ആഘോഷരാവുകൾ ഒരുക്കാനാണ് സംഘടനയുടെ തീരുമാനം.

ലഹരി സാന്നിദ്ധ്യം മാറ്റി നിർത്താൻ പ്രോട്ടോക്കോൾ കർശനമാക്കുകയാണ് അസ്സോസിയേഷൻ ഓഫ് ഓർഗനൈസേഴ്സ് ആന്‍റ് പെർഫോമേഴ്സ്. ബൗൺസേഴ്സിന്‍റെ എണ്ണം കൂട്ടി മുക്കിലും മൂലയിലും പരിശോധന നടത്തും. തിരിച്ചറിയൽ രേഖയും ദേഹപരിശോധനയും നിർബന്ധം. കൊച്ചിയിലെ പാർട്ടികളിൽ ലഹരി സാന്നിദ്ധ്യമെന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് അസ്സോസിയേഷൻ ഓഫ് ഓർഗനൈസേഴ്സ് ആന്‍റ് പെർഫോമേഴ്സ് എന്ന സംഘടന തന്നെ രംഗത്തിറങ്ങുന്നത്.

ചില ഹോട്ടലുകളിലെ ലഹരിപ്പാർട്ടികൾ ഈ മേഖലയ്ക്കൊന്നാകെ പൂട്ടിടുമ്പോൾ ആഘോഷപാർട്ടികൾ തന്നെ ഒരു വർഷം വരെ നിർത്തിവയ്ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിനൊരു മാറ്റം വരുത്താനാണ് മാസങ്ങൾക്ക് മുൻപ് സംഘടന രൂപീകരിച്ചത്. നഗരത്തിലെ ഹോട്ടലുകളിൽ പാർട്ടികൾ സംഘടിപ്പിക്കുന്നവരും ഇതിൽ പങ്കെടുക്കുന്ന കലാകാരന്മാരുമാണ് അംഗങ്ങൾ.

എൻഡിപിഎസ് വകുപ്പ് പ്രകാരം ലഹരി ഉപയോഗിക്കുന്ന പാർട്ടികളുടെ സംഘാടകർക്കെതിരെയും ഇത് നടത്തുന്ന ഹോട്ടൽ ഉടമയ്ക്കെതിരെയും കേസെടുക്കാം. തിരിച്ചറിയൽ രേഖയുമായി പാർട്ടിയിൽ പ്രവേശിക്കുന്നവർ പിന്നീട് ലഹരി ഉപയോഗിക്കുകയോ, സ്ത്രീകളോട് മോശമായി പെരുമാറുകയോ ചെയ്താൽ മറ്റ് ഹോട്ടലുകളിലെ പാർട്ടികളിൽ പ്രവേശനം നിഷേധിക്കാനും സംവിധാനമൊരുക്കും. മറ്റ് ജില്ലകളിൽ നിന്ന് കൊച്ചി നഗരത്തിലെത്തുന്നവരാണ് മിക്ക ലഹരി കേസുകളിലും പിടിക്കപ്പെടുന്നത്. അതിനാൽ വിദൂര ജില്ലകളിൽ നിന്നെത്തുന്ന വാഹനങ്ങൾ പ്രത്യേകം നിരീക്ഷിക്കാനും അന്വേഷണ ഏജൻസികൾ തീരുമാനിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...