ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെയുള്ള പാത 2028ലും പൂർണമായി സജ്ജമാകില്ലെന്നാണു നിലവിലെ നിർമാണ പുരോഗതി നൽകുന്ന സൂചന. പുതുതായി ഉൾപ്പെടുത്തിയ വയഡക്ടുകളുടെ നിർമാണത്തിനുള്ള കരാർ നടപടികൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല. കടമ്പാട്ടുകോണം–കഴക്കൂട്ടം റീച്ചിലാണ് പ്രധാന ആശങ്ക. 29.8 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റീച്ചിൽ 77 ശതമാനം നിർമാണം പൂർത്തിയായെങ്കിലും 7.67 കിലോമീറ്ററിലെ 12 വയഡക്ടുകളുടെ പണി ബാക്കിയാണ്. മണ്ണിട്ട് നികത്തി റോഡ് നിർമിക്കുന്നതിലെ അപകടസാധ്യത ഒഴിവാക്കാനാണ് വയഡക്ടുകൾ ഉൾപ്പെടുത്തിയത്. നിർമാണത്തിനായി രണ്ട് മാസം മുൻപ് ടെൻഡർ ക്ഷണിച്ചെങ്കിലും കരാറിലെത്തിയിട്ടില്ല.

സമയക്രമം തെറ്റിയത് പല കാരണങ്ങളാൽ. അശാസ്ത്രീയ നിർമാണത്തെ തുടർന്ന് തകർന്ന ഭാഗങ്ങൾ പുതിയ ഡിസൈൻ പ്രകാരം പുനർനിർമിക്കേണ്ടിവന്നത്, നിർമാണസാമഗ്രികളുടെ ക്ഷാമം, കാലാവസ്ഥാ പ്രതികൂലതകൾ, സാമ്പത്തിക ശേഷി കുറഞ്ഞ കരാറുകാരെ ജോലികൾ ഏൽപിച്ചത് എന്നിവ നിർമാണ വേഗം കുറച്ചു. തെക്കൻ കേരളത്തിലെ റീച്ചുകളിലാണ് കാലതാമസം കൂടുതൽ പ്രകടം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...