പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ അനുവദിച്ച പ്രത്യേക ഫോറെക്‌സ് സ്വാപ് പദ്ധതി നിശ്ചയിച്ച സമയത്തിന് മുമ്പേ അവസാനിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം. പുതിയ എഫ്‌സിഎൻആർ (ബി) നിക്ഷേപങ്ങൾ ഇളവുകളോടെ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആയിരിക്കുമെന്ന് ആർബിഐ അറിയിച്ചു. നേരത്തേ സെപ്റ്റംബർ 30 വരെയായിരുന്നു കാലാവധി. വിദേശനാണയ നിക്ഷേപത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വർധനയുണ്ടായതോടെയാണ് പദ്ധതി നേരത്തേ അവസാനിപ്പിക്കുന്നതെന്ന് ആർബിഐ വ്യക്തമാക്കി. ഓഗസ്റ്റ് 31 വരെ സ്വീകരിക്കുന്ന പുതിയ നിക്ഷേപങ്ങളുടെ ഫോറെക്‌സ് സ്വാപ് സെപ്റ്റംബർ 11 വരെ നടത്താനും അനുമതിയുണ്ട്.

ആർബിഐയുടെ കണക്കുകൾ പ്രകാരം ജൂൺ 8 മുതൽ ഓഗസ്റ്റ് 13 വരെ ബാങ്കുകളിലേക്ക് 5,684.6 കോടി ഡോളറിന്റെ വിദേശനാണയ നിക്ഷേപമെത്തി. ഇതിൽ 5,230 കോടി ഡോളറും എഫ്‌സിഎൻആർ (ബി) നിക്ഷേപങ്ങളാണ്. വാണിജ്യ ബാങ്കുകൾ വിദേശ വിപണിയിൽനിന്ന് വിദേശ കറൻസിയിൽ സമാഹരിച്ച വായ്പകളിലൂടെ 280.5 കോടി ഡോളറും വിദേശ വാണിജ്യ വായ്പകളിലൂടെ 174.1 കോടി ഡോളറും ലഭിച്ചു. ഈ രണ്ട് വിഭാഗങ്ങളിലേക്കുള്ള ഇളവുകൾ ഡിസംബർ 31 വരെ തുടരുമെന്ന് ആർബിഐ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാൾ, തെരഞ്ഞെടുപ്പ് ഫലംപോലും മാറ്റിമറിക്കാൻ അതിന് സാധിക്കും ; നിർമല സീതാരാമൻ

0
മുംബൈ : നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാളുപോലെയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ....

മാസപ്പടി : പിണറായിയെ പ്രതിരോധിക്കാതെ സിപിഐ ; കേസിനെക്കുറിച്ച് പൂർണ്ണമായി അറിയില്ലെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. മാസപ്പടി ഇടപാടിൽ പിണറായി വിജയനെതിരെ...

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...