ന്യൂഡല്‍ഹി : പുതിയ ഇമിഗ്രേഷന്‍ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഡിജിറ്റല്‍ രീതിയിലുള്ള ട്രാക്കിംഗ് തടയുന്നതിനും നിയമ ലംഘനങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് ഇത്തരത്തില്‍ പുതിയൊരു ബില്ല് പാസാക്കാന്‍ പദ്ധതിയിടുന്നതെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.
പ്രവാസി ഭാരതീയ ബീമ യോജന, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ വഴി വിദേശ യാത്രകള്‍ നടത്താമെന്നും വിദേശ കാര്യ മന്ത്രി ജയശങ്കര്‍ വ്യക്തമാക്കി.ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, യുകെ, ജപ്പാന്‍ തുടങ്ങി 14 രാജ്യങ്ങളുമായി തൊഴില്‍ ധാരണപത്രങ്ങള്‍ ഒപ്പുവെച്ചതായും അറിയിച്ചു.