Saturday, May 10, 2025 12:11 am

പാമോയിൽ അടക്കമുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം കൂട്ടാൻ കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ദില്ലി : പച്ചക്കറികൾ ഉൾപ്പടെയുള്ള അടുക്കള സാധനങ്ങൾക്ക് വില കൂടുകയാണ്. ഇതിന്റെ കൂടെ ഭക്ഷ്യ എണ്ണയുടെ വിലയും ഉയർന്നേക്കുമെന്നുള്ള സൂചനയാണ് ലഭിക്കുന്നത്. പാമോയിൽ അടക്കമുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം കൂട്ടുകയാണ് കേന്ദ്രം. ആഭ്യന്തര ഉൽപാദകർക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് സൂചന. പാമോയിലിന് പുറമേ സോയ എണ്ണ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവയും കൂട്ടും. ഇറക്കുമതി നിയന്ത്രിച്ച് കർഷകർക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ ശുപാർശ ധനമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

ഇറക്കുമതി ചുങ്കം ഉയർത്തുന്നതിലൂടെ വ്യാപാരികൾ എണ്ണ വില കൂറ്റൻ സാധ്യതയുണ്ട്. ഇത് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും. ആഭ്യന്തര ഉത്പാദനം വർധിപ്പിച്ചാൽ മാത്രമേ വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉൽപാദകരായ ഇന്ത്യ രണ്ടു വർഷങ്ങൾക്കു മുമ്പാണ് ഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള നികുതി വലിയതോതിൽ വെട്ടി കുറച്ചത്. എണ്ണയുടെ ആഭ്യന്തര വില വർദ്ധിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ടായിരുന്നു നടപടി. നാളികേരം അടക്കമുള്ള എണ്ണ കുരുക്കളുടെ വിലയിടിവ് തടഞ്ഞ് കർഷകർക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി നിയന്ത്രിക്കാൻ ആലോചിക്കുന്നത്.

ജൂലൈ മാസത്തിൽ ഇന്ത്യയുടെ ആകെ ഭക്ഷ്യ എണ്ണ ഇറക്കുമതി 22.2 ടൺ വർദ്ധിച്ചു 19000 ടൺ ആയിരുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ ഭക്ഷ്യ എണ്ണ യുടെ 70% വും ഇറക്കുമതി ചെയ്യുകയാണ്. മഹാരാഷ്ട്രയിൽ സോയാബീന്റെ വിലയടിവിൽ കർഷകർ വലിയ പ്രതിഷേധത്തിലാണ്. സംസ്ഥാനം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ കർഷകരോഷം തണുപ്പിക്കുന്നത് കൂടി ഉത്തരവിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നു . ഇന്ത്യ പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് പാമോയിൽ വാങ്ങുന്നത്, അർജൻറീന, ബ്രസീൽ, റഷ്യ, ഉക്രെയ്ൻ എന്നിവിടങ്ങളിൽ നിന്ന് സോയ ഓയിലും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നു. 2023 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ ഭക്ഷ്യ എണ്ണ ഇറക്കുമതിക്കായി മാത്രം 20.8 ബില്യൺ ഡോളർ ആണ് ചെലവഴിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആഴക്കടൽ മത്സ്യസമ്പത്ത് : സംയുക്ത സാധ്യതാ പഠനത്തിന് തുടക്കമിട്ട് സിഎംഎഫ്ആർഐയും സിഫ്റ്റും

0
കൊച്ചി: ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്ന സംയുക്ത...

സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ...

ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു

0
ദില്ലി: ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു. ഡ്രോൺ...

വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ

0
കായംകുളം: ആലപ്പുഴ ജില്ലയിലെ തത്തംപള്ളിയിലെ ആശുപത്രിയിൽ നിന്നും വ്യാജ ബില്ല് ചമച്ച്...