പത്തനംതിട്ട : കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി പ്രവര്‍ത്തിച്ച് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍ പുനഃരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചിറ്റമ്മനയം സ്വീകരിക്കുകയാണെന്നും ഇതിനെതിരെ നാട്ടിലും വിദേശ രാജ്യങ്ങളിലുമുള്ള പ്രവാസികള്‍ ശക്തമായി പ്രതികരിക്കണമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ആവിഷ്കരിച്ച് നടപ്പിലാക്കിയ പ്രവാസി ക്ഷേമ പദ്ധതികള്‍ പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചതായും യു.ഡി.എഫ് സര്‍ക്കാര്‍ അധികാത്തിലേറിയാല്‍ മടങ്ങിവരുന്ന പ്രവാസികള്‍ക്കായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും പഴകുളം മധു പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് മാത്യു പാറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് പ്രെഫ. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, റ്റി.ജെ. മാത്യു, മോനി ജോര്‍ജ്, കോശി ജോര്‍ജ്, ഷിബു റാന്നി, ജില്ലാ ഭാരവാഹികളായ, അബ്ദുള്‍കലാം ആസാദ്, മാത്യു ചാണ്ടി, പ്രസാദ് മേപ്പുറത്ത്, മാത്യൂസ് വാളക്കുഴി, സ്റ്റീഫന്‍ മല്ലേലില്‍ ബാലഗോപാല്‍, വര്‍ഗീസ് ജോര്‍ജ്, ജോസ് കൊടുന്തറ, കെ.സി. ചാക്കോ, ബഷീര്‍ മുഹമ്മദ്, റെജി മാമ്മന്‍, കെ.കെ. തോമസ്, മുഹമ്മദ് ഷിയാസ്, മാര്‍ട്ടിന്‍ തയ്യില്‍, റോയി ചാക്കോ, ആനന്ദന്‍ നായര്‍, രാധാമണി സോമരാജന്‍, ബാബു പുത്തന്‍പറമ്പില്‍, സോമന്‍ ജോര്‍ജ്, എം.ഡി. ജേക്കബ്, ബാബു പുത്തന്‍പറമ്പില്‍, അജ്മല്‍ കരീം എന്നിവര്‍ പ്രസംഗിച്ചു.