പത്തനംതിട്ട : കേരളത്തിലെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിക്കും വിലതകർച്ചയ്ക്കും പൂർണ്ണ ഉത്തരവാദികൾ കേരളാ സർക്കാരും കേന്ദ്രസർക്കാരുമാണെന്ന് കേരളാ കോൺഗ്രസ് ഡെപ്യുട്ടി ചെയർമാനും കോട്ടയം എംപിയുമായ ഫ്രാൻസിസ് ജോർജ് പ്രസ്താവിച്ചു. കേരളത്തിലെ പിണറായി ഭരണത്തിൽ ജനം മടുത്തിരിക്കുകയാണെന്നും യു ഡി എഫിൻറെ തിരിച്ചു വരവിൻ്റെ തുടക്കമാണ് പാർലമെൻ്റ് തെരെഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയമെന്നും അദ്ദേഹം പ്രസ്താവിച്ചു. കേരളത്തിലെ നാണ്യവിളകളും നാളികേരവും നെൽകൃഷിയും റബ്ബറും ഉൾപ്പടെയുള്ള കാർഷിക മേഖല തകർന്നടിഞ്ഞിരിക്കുകയാണ്. കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നില്ല. സർക്കാരുകളെ വിശ്വസിച്ച് ബാങ്കിൽ നിന്നും വായ്പ്പയെടുത്ത് കൃഷിയിറക്കിയ നെൽ കർഷകർ നെല്ലിൻ്റെ വില ലഭിക്കാതെ ജപ്തിയുടേയും ആത്മഹത്യയുടേയും വക്കിലാണ്. കർഷകർക്കു നേരെ പുറം തിരിഞ്ഞ് നിൽക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഈ നയം തുടർന്നാൽ ജനം കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ കർഷകർ നേരിടുന്ന കാർഷിക പ്രശ്നങ്ങൾ പാർലമെൻ്റിൽ ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വർഗ്ഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് വൈസ് ചെയർമാൻമാരായ ജോസഫ് എം പുതുശ്ശേരി, പ്രഫ.ഡി.കെ ജോൺ ,ജോൺ കെ മാത്യൂസ് ,ട്രഷറാർ എബ്രഹാം കലമണ്ണിൽ ,സീനിയർ ജന: സെക്രട്ടറി കുഞ്ഞു കോശി പോൾ ,സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ ,ജില്ലാ ജന: സെക്രട്ടറി ഷാജൻ മാത്യു, ഉന്നതാധികാര സമിതി അംഗങ്ങളായ ബാബു വർഗ്ഗീസ് ,ഡോ.ജോർജ് വർഗ്ഗീസ് കൊപ്പാറ ,തോമസ് മാത്യു ആനിക്കാട് ,കെ ആർ രവി , അഡ്വ.സൈമൺ എബ്രഹാം, സാം ഈപ്പൻ ,രാജു പുളിമ്പള്ളിൽ ,ബിജു ലങ്കാ ഗിരി, നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ ദീപു ഉമ്മൻ ,രാജീവ് താമരപ്പളളി ,ജോസ് കൊന്നപ്പാറ ,വൈ രാജൻ ,സംസ്ഥാന ജന: സെക്രട്ടറി മാരായ ജോൺസൻ കുര്യൻ ,ജോർജ് മാത്യു , റോയി ചാണ്ടപ്പിള്ള ,ടി എബ്രഹാം,ജേക്കബ് കുറ്റിയിൽ ,സ്മിജു ജേക്കബ് ഷിബു പുതുക്കേരിൽ ,പോഷക സംഘടന ജില്ലാ പ്രസിഡൻ്റുമാരായ തോമസുകുട്ടി കുമ്മണ്ണൂർ , അക്കാമ്മ ജോൺസൻ ,ബിനു കുരുവിള എന്നിവർ പ്രസംഗിച്ചു.