പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കി, അച്ചടക്കത്തിന് നിരക്കാത്ത പ്രവർത്തി, പ്രമോദ് കോട്ടൂളിക്കെതിരെ സിപിഎം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സിപിഎം പ്രാദേശിക നേതാവ് പ്രമോദ് കോട്ടൂളിയുടെ പുറത്താക്കലിൽ വിശദീകരണവുമായി സിപിഎം വാർത്താക്കുറിപ്പ്. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ നടപടിയെന്നാണ് സിപിഎം വിശദീകരണം. പിഎസ്സി കോഴ ആരോപണത്തെ കുറിച്ച് സിപിഎം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പ്രതിപാദിച്ചിട്ടില്ല. പിഎസ് സി കോഴയിന്മേലല്ല നടപടിയെന്നാണ് സിപിഎം ജില്ലാസെക്രട്ടറി പി മോഹനന്റെ വിശദീകരണം. പി എസ് സി കോഴയിൽ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും ബിജെപി പ്രാദേശിക നേതാവുമായി ബന്ധം പുലർത്തി, ആരോഗ്യമന്ത്രിയുടെ സെക്രട്ടറി സജീവൻ്റെ പേരു ദുരുപയോഗം ചെയ്തു, ആരോഗ്യവകുപ്പിലെ നിയമനത്തിന് കോഴ വാങ്ങിയെന്നടക്കം വിലയിരുത്തിയാണ് നടപടി.

സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമാണ് പ്രമോദ് കോട്ടൂളി. സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പ്രമോദിനെ പുറത്താക്കിയത്. സിപിഎം ജില്ലാ കമ്മിറ്റിയാണ് പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത്. ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം ഉച്ചയ്ക്കുശേഷം ചേര്‍ന്ന ടൗൺ ഏരിയാ കമ്മറ്റി യോഗത്തിലും റിപ്പോ‍ർട്ട് ചെയ്തു. വിഷയം കൈകാര്യം ചെയ്തതില്‍ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയതായും സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ തീരുമാനം വൈകിപ്പിച്ചുവെന്നും സംസ്ഥാന കമ്മിറ്റി വിമര്‍ശനം ഉന്നയിച്ചു.സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം ഉള്‍പ്പെടെ പരിഗണിച്ചുകൊണ്ടാണ് ജില്ലാ കമ്മിറ്റിയുടെ നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തളിപ്പറമ്പിലെ സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്

0
കണ്ണൂര്‍: പയ്യന്നൂരിന് പിന്നാലെ ഇന്ന്‌ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ രാഷ്ട്രീയ...

കാലഘട്ടത്തിന്റെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട് ; കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ

0
കൊച്ചി: പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുത് എന്ന് കാട്ടി സമസ്ത...

കണ്ണൂർ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ; കോളേജിനായി പിരിച്ച പണത്തിന് കണക്കില്ലെന്ന്...

0
കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു....

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് പൊള്ളാച്ചിയും മുറിച്ചുമാറ്റാൻ ശ്രമം ; റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി...

0
കോയമ്പത്തൂർ : പൊള്ളാച്ചി-കിണത്തുക്കടവ് മേഖലയും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മാറ്റണമെന്ന് ആവശ്യം....