പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് പൊള്ളാച്ചിയും മുറിച്ചുമാറ്റാൻ ശ്രമം ; റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി പൊള്ളാച്ചി എം പി

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ : പൊള്ളാച്ചി-കിണത്തുക്കടവ് മേഖലയും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മാറ്റണമെന്ന് ആവശ്യം. മംഗലാപുരം ജങ്ഷൻ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിന് പുറകെയാണിത്. കിണത്തുക്കടവുമുതൽ പൊള്ളാച്ചി റെയിൽവേസ്റ്റേഷൻവരെയുള്ള ഭാഗം മധുര ഡിവിഷനിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പൊള്ളാച്ചി എം.പി. കെ. ഈശ്വരസാമി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകിയിട്ടുണ്ട്. ഇതുകൂടി നടന്നാൽ പാലക്കാട് ഡിവിഷൻ വീണ്ടും ചെറുതാകും. യാത്രക്കൂലിയിലും ചരക്കുകടത്തിലും വൻതോതിൽ വരുമാനം കുറയുകയും ചെയ്യും.

കോയമ്പത്തൂർ-പൊള്ളാച്ചി പാതയിൽ കിണത്തുക്കടവ് സ്റ്റേഷൻ വരെ സേലം ഡിവിഷനിലാണ്. കിണത്തുക്കടവ് മുതൽ പൊള്ളാച്ചി സ്‌റ്റേഷൻവരെയുള്ള ഭാഗമാണ് പാലക്കാട് ഡിവിഷനിൽ വരുന്നത്. പൊള്ളാച്ചി സ്റ്റേഷനപ്പുറം മധുര ഡിവിഷന്റെ പരിധിയിലാണ്. കിണത്തുക്കടവ്, പൊള്ളാച്ചിമേഖല മധുരഡിവിഷനിലേക്ക് മാറ്റിയാൽപ്പിന്നെ മധുക്കരമുതൽ മംഗലാപുരം ജങ്‌ഷൻവരെയുള്ള ഭാഗം മാത്രമാകും പാലക്കാട് ഡിവിഷനിൽ വരുക. ഇതോടെ മീനാക്ഷിപുരത്തിനപ്പുറം പൊള്ളാച്ചിവരെയുള്ള ഭാഗവും മധുരയിലേക്ക് മാറ്റണമെന്ന ആവശ്യമുയരും.

തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലേക്കുള്ള കവാടമായതിനാൽ പൊള്ളാച്ചിമേഖല മധുര ഡിവിഷന്റെ ഭാഗമാക്കണമെന്ന് വർഷങ്ങളായി ആവശ്യമുയരുന്നുണ്ട്. റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷനുകളും മറ്റും നിരവധിതവണ നിവേദനം നൽകിയിരുന്നു. മംഗലാപുരം ജങ്‌ഷൻ മാറ്റിയതിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 27-നാണ് പൊള്ളാച്ചി എം.പി. കേന്ദ്ര റെയിൽവേമന്ത്രിക്ക് വീണ്ടും നിവേദനം നൽകിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കും, നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കും’ ; ഇറാന്‍

0
ടെഹ്‌റാന്‍ : അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍. രാജ്യ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍...

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

0
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി...

മോദിയുടെ മധ്യേഷ്യൻ സന്ദർശനം തുടരുന്നു ; ഇന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യേഷ്യൻ സന്ദർശനം തുടരുന്നു. ഇന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റുമായി...

നേപ്പാള്‍ പ്രളയം : മരിച്ചവരുടെ എണ്ണം 682 ആയി ; കാണാതായ 2,400 ലധികം...

0
നേപ്പാള്‍ : നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 682 ആയി....