മോദിയുടെ മധ്യേഷ്യൻ സന്ദർശനം തുടരുന്നു ; ഇന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യേഷ്യൻ സന്ദർശനം തുടരുന്നു. ഇന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ താഷ്ക്കന്റിൽ എത്തിയ പ്രധാനമന്ത്രിക്ക് ഹൃദ്യമായ വരവേൽപ്പ് നൽകി. ഉസ്ബെക്കിസ്ഥാനുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ന് വൈകിട്ട് ഷാങ്ഹായി സഹകരണ ഉച്ചക്കോടിക്കായി കിർഗിസ്ഥാനിലേക്ക് തിരിക്കും. ഇന്നലെ വെക്കിട്ട് താഷ്കന്റിൽ എത്തിയ മോദിക്ക് വലിയ വരവേൽപ്പാണ് വിമാനത്താവളത്തിൽ നൽകിയത്. പ്രസിഡന്റ് വിമാനത്താവളത്തിൽ എത്തി മോദിയെ സ്വീകരിച്ചു. വൈകീട്ട് പ്രസിഡന്റ് മോദിക്ക് അത്താഴവിരുന്ന് നൽകി. ഇന്ന് ഉസ്ബെക്ക് യോഗ ഫെഡറേഷൻ സംഘടിപ്പിക്കുന്ന യോഗ പരിപാടിയിൽ മോദി പങ്കുചേരും. ഇതിന് ശേഷം പ്രസിയുമായി ഉഭയകക്ഷി ചർച്ചകൾ നടക്കും.

പരസ്പരം സഹകരണത്തിനുള്ള കരാറുകളിൽ രണ്ടു രാജ്യങ്ങളും ഒപ്പിടും. പിന്നീട് താഷ്കന്റിലെ ലാൽ ബഹൂദൂർ ശാസ്ത്രി സ്മാരകത്തിലും താഷ്കനന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി പരിപാടിയിലും മോദി പങ്കെടുക്കും. ഇന്ന് കിർഗിസ്ഥാനിലെ ബിസ്കേകിലേക്ക് തിരിക്കുന്ന മോദി നാളെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയിൽ ഭീകരവാദം ചർച്ച ചെയ്യുമെന്ന് മോദി യാത്രയ്ക്ക് മുൻപേ വ്യക്തമാക്കിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചക്കും സാധ്യതയുണ്ട്. ഇന്ത്യ-റഷ്യ തന്ത്രപ്രധാന ബന്ധം, പ്രതിരോധം, ഊർജ്ജ സഹകരണം എന്നിവ ചർച്ചയാകുമെന്നാണ് സൂചന. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും ഉച്ചകോടിയിൽ പങ്കെടുക്കുന്നു. പശ്ചിമേഷ്യൻ സംഘർഷവും ഉച്ചകോടി വിലയിരുത്തും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും ഉച്ചകോടിക്കെത്തുന്നുണ്ട്. കിർഗിസ്ഥാനിൽ നടക്കുന്ന 6-ാമത് വേൾഡ് നോമാഡ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും മോദി പങ്കെടുക്കും. മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാനവും സാമ്പത്തികവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ പ്രളയം : മരിച്ചവരുടെ എണ്ണം 682 ആയി ; കാണാതായ 2,400 ലധികം...

0
നേപ്പാള്‍ : നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 682 ആയി....

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി ; ഒരാൾക്ക് കുത്തേറ്റു

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ...

വേനല്‍ ചൂടിന് ശമനമില്ലാതെ സൗദിയുടെ കിഴക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍

0
ദമ്മാം: വേനല്‍ ചൂടിന് ശമനമില്ലാതെ സൗദിയുടെ കിഴക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍. അല്‍ഹസ,...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തലനാരിഴയ്ക്ക് രക്ഷപെട്ട 31 അംഗ മലയാളി സംഘം നാട്ടിലെത്തി

0
കൊച്ചി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട 31 അംഗ...