കണ്ണൂർ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ; കോളേജിനായി പിരിച്ച പണത്തിന് കണക്കില്ലെന്ന് നിക്ഷേപകർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു. പാർട്ടി നേതൃത്വത്തിലുള്ള നോർത്ത് മലബാർ എഡ്യൂക്കേഷനൽ സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകർ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇരിട്ടിയിലെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഭാരവാഹികളായുള്ള ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ്. 2015-ൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റി കോളേജ് സ്ഥാപിക്കാമെന്ന വാഗ്ദാനം നൽകി പതിനായിരത്തിലധികം ആളുകളിൽ നിന്നാണ് പണം പിരിച്ചെടുത്തത്. 1,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയുള്ള ഓഹരികളായാണ് തുക സമാഹരിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കോളേജ് ആരംഭിക്കുകയോ പിരിച്ചെടുത്ത പണത്തെക്കുറിച്ച് വിവരങ്ങൾ നൽകുകയോ ചെയ്തിട്ടില്ലെന്ന് നിക്ഷേപകർ പരാതിപ്പെടുന്നു. എത്രയും വേഗം കോളേജ് ആരംഭിക്കുകയോ നിക്ഷേപിച്ച പണം തിരികെ നൽകുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

വിഷയം പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽ നേരത്തെ തന്നെപ്പെടുത്തിയിരുന്നതായി സിപിഎം ലോക്കൽ കമ്മിറ്റി അംഗം ജോസഫ് തോമസ് പറഞ്ഞു. പണം പിരിക്കാൻ കാണിച്ച ആവേശം കോളേജ് സ്ഥാപിക്കുന്ന കാര്യത്തിൽ ഭാരവാഹികൾ കാണിച്ചില്ലെന്നും ജനങ്ങളുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി പ്രസിഡന്റ് ബിനോയ് കുര്യൻ വ്യക്തമാക്കുന്നു. കോളേജ് നിർമ്മാണത്തിനായി ഇരിട്ടി നഗരത്തോട് ചേർന്ന് 38 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ടെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് പൊള്ളാച്ചിയും മുറിച്ചുമാറ്റാൻ ശ്രമം ; റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി...

0
കോയമ്പത്തൂർ : പൊള്ളാച്ചി-കിണത്തുക്കടവ് മേഖലയും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മാറ്റണമെന്ന് ആവശ്യം....

‘അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കും, നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കും’ ; ഇറാന്‍

0
ടെഹ്‌റാന്‍ : അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍. രാജ്യ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍...

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

0
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി...

മോദിയുടെ മധ്യേഷ്യൻ സന്ദർശനം തുടരുന്നു ; ഇന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യേഷ്യൻ സന്ദർശനം തുടരുന്നു. ഇന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റുമായി...