Sunday, June 16, 2024 12:32 pm

കേരളത്തോടുള്ള കേന്ദ്രസമീപനം സാമ്പത്തിക ഫാസിസം : ജോസ് കെ.മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരള വികസന മാതൃകയെ അട്ടിമറിക്കാന്‍ സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനം സാമ്പത്തിക ഫാസിസമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. കേരളത്തിന് അവകാശപ്പെട്ട 40,000 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് കേന്ദ്ര ബജറ്റില്‍ ഇത്തവണ വെട്ടിക്കുറച്ചത്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ കാരണം പത്താം ധനകാര്യകമ്മീഷന്‍ കേരളത്തിന് അനുവദിച്ച 3.9 ശതമാനം കേന്ദ്ര നികുതി വിഹിതം പതിനഞ്ചാം ധനകാര്യകമ്മീഷന്‍ 1.9 ശതമാനമായി വെട്ടിക്കുറച്ചത് ഫെഡറല്‍ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്.

2022 ജൂണിന് ശേഷം സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയത് തുടരണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചില്ല. ഇക്കാരണംകൊണ്ട് നടപ്പു സാമ്പത്തികവര്‍ഷം മാത്രം 9000 കോടി രൂപയുടെ കുറവ് സംസ്ഥാനത്തിനുണ്ടാവുന്നത്. കിഫ്ബിയും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പകള്‍ ധനഉത്തരവാദിത്വ നിയമത്തിന്‍റെമറവില്‍ സംസ്ഥാനത്തിന്‍റെ പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയത് കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ അന്തസത്തയ്ക്ക് നിരക്കാത്ത നടപടിയാണ്. ഇതുമൂലം 3000 കോടി രൂപയാണ് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ കുറവ് വരുന്നത്.

ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ദയാവധത്തിന് വിധേയമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമം രാജ്യത്തെ പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 33 ശതമാനത്തോളമാണ് തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വെട്ടിക്കുറച്ചത്. പദ്ധതി നടത്തിപ്പിനുള്ള സംസ്ഥാന വിഹിതം 40 ശതമാനമായി ഉയര്‍ത്തണമെന്ന കേന്ദ്ര ഗ്രാമവികസന മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. നിലവില്‍ 10 ശതമാനമുള്ള സംസ്ഥാന വിഹിതം 40 ശതമാനമായി ഉയര്‍ത്തിയാല്‍ കേരളം 1000 കോടി രൂപയിലധികം ഒരു വര്‍ഷം അധികമായി കണ്ടെത്തേണ്ടിവരും.

ഭക്ഷ്യ-രാസവള-സബ്‌സിഡികള്‍ വെട്ടിക്കുറച്ച് ക്രമേണ ഇല്ലാതാക്കുക എന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്. ഇത് സംസ്ഥാനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടും. ബി.ജെ.പി ഇതരസര്‍ക്കാരുകളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വരുതിയിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രഗവണ്‍മെന്റ് ഇപ്പോള്‍ സാമ്പത്തികമായി സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്തി ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡൽഹിയിലെ കുടിവെള്ളക്ഷാമം ; പൈപ്പുകളിൽ ചോർച്ചയുണ്ടാക്കാൻ ശ്രമമെന്ന് ആം ആദ്‌മി

0
ഡൽഹി: ഡൽഹിയിലെ കുടിവെള്ള ക്ഷാമത്തിൽ ആം ആദ്മി യും ബിജെപിയും നേർക്ക്...

അമേരിക്കയിൽ വാട്ടർപാർക്കിൽ വെടിവയ്പ്പ് ; കുട്ടികളടക്കം പത്തോളം പേർക്ക് വെടിയേറ്റതായി റിപ്പോർട്ടുകൾ

0
ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. മിഷി​ഗണിലെ ഡെട്രോയിട്ടിലാണ് സംഭവം. റോക്കെസ്റ്റർ ഹിൽസിൽ...

കർണാടകയിൽ ഇന്ധന വില വർധിപ്പിച്ചു

0
ബംഗളൂരു: കർണാടകയിൽ ഇന്ധന വില കൂട്ടി സംസ്ഥാന സർക്കാർ. പുതിയ നികുതി...

മോദി രാമക്ഷേത്രത്തില്‍ , കെജരിവാള്‍ ഹനുമാന്‍ ക്ഷേത്രത്തിലേക്കും ; ഇവര്‍ തമ്മില്‍ എന്താണ് വ്യത്യാസം?...

0
കൊച്ചി: ഹിന്ദു വര്‍ഗീയത രാജ്യത്ത് ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം നേതാവ്...