കൊച്ചി : ഇറ്റലിയില്‍ നിന്നും വരുന്നവരെയും അവിടേയ്ക്ക് യാത്ര ചെയ്ത ഹിസ്റ്ററി ഉള്ളവരേയും 14 ദിവസത്തേക്ക് ക്വാറന്‍റയിന്‍ ചെയ്യണമെന്ന് കാണിച്ച് ഫെബ്രുവരി 26ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച ട്രാവല്‍ അഡ്വൈസറി സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചതിന്റെ ഫലമാണ് ഇന്നത്തെ ഗുരുതരമായ സ്ഥിതിവിശേഷത്തിന് കാരണമായതെന്ന ആരോപണം ഉയരുന്നു.
ഫെബ്രുവരി 26 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ഈ ഉത്തരവിന് അര്‍ഹിക്കുന്ന ഗൌരവം നല്‍കിയില്ല. സിംഗപ്പൂര്‍, കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നും വരുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഇറ്റലിയില്‍ നിന്നും വന്ന മൂന്നുപേര്‍ കൊച്ചി എയര്‍പോര്‍ട്ട് വഴി യാതൊരു പരിശോധനയും ഇല്ലാതെ പത്തനംതിട്ട – റാന്നിയിലെ വീട്ടില്‍ എത്തിയത്. എയര്‍പോര്‍ട്ടില്‍ കര്‍ശനമായ പരിശോധന ഉണ്ടായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു.