ദുരന്തകാലത്ത് കേന്ദ്രം കേരളത്തെ സഹായിച്ചില്ല ; മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കേരളത്തെ ദുരന്തകാലത്ത് കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ഈ ഘട്ടങ്ങളിലൊന്നും സഹായിച്ചില്ലെന്നും ലഭിച്ച സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തടസപ്പെടുത്തുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ആവശ്യമായ’ സഹായം ലഭിച്ചില്ലെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ അധികാരം കവരുന്ന നിലയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ മേഖലയില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട സഹായങ്ങള്‍ ഒട്ടേറെയാണ് കേന്ദ്രം നിഷേധിച്ചത്. ഒരു സംസ്ഥാനത്തെ സാമ്പത്തികമായി എങ്ങനെ ഞെരുക്കാന്‍ പറ്റും അതാണ് കേന്ദ്രം നോക്കിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു

ദുരന്തങ്ങള്‍ വരുമ്പോള്‍ സംസ്ഥാനത്തെ സഹായിക്കേണ്ടവരാണ് കേന്ദ്ര സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനസംഖ്യക്ക് അനുപാതമായി കേന്ദ്രം സഹായം തരുന്നില്ല. എങ്ങനെയൊക്കെ സംസ്ഥാനത്തെ വിഷമിപ്പിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോക്കുന്നത്. കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ മുടക്കി. ഒരു എയിംസ് ചോദിച്ചിട്ടും കേന്ദ്രം തന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും സംസ്ഥാനത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...