കേന്ദ്ര സർക്കാർ രാജ്യത്ത് ഫാസിസ്റ്റ് നയങ്ങൾ നടപ്പാക്കുന്നു : സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ: കേന്ദ്ര സർക്കാർ രാജ്യത്തെ ജനാധിപത്യ സ്വാതന്ത്ര്യവും മതേതരത്വവും ഇല്ലാതാക്കിയും അഭിപ്രായം പറയുന്നവരെ തുറങ്കിലടച്ചും ഫാസിസ്റ്റ് നയങ്ങൾ നടപ്പാക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കിയതിൽ പ്രതിഷേധിച്ചും അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കെപിസിസി ആഹ്വാന പ്രകാരം മണ്ഡലം കോൺഗ്രസ് കമ്മറ്റികൾ നടത്തിയ നൈറ്റ് മാർച്ചിന്റെ ജില്ലാതല ഉദ്ഘാടനം മലയാലപ്പുഴയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അദാനി ഉൾപ്പെടെയുള്ള കോർപ്പറേറ്റുകൾക്ക് തീറെയുതി വിൽക്കുന്ന കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഫാസിസത്തിനെതിരായി ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾ രാഹുൽ ഗാന്ധിക്ക് ഒപ്പമാണ്. എത്ര അടിച്ചമർത്തിയാലും കൂടുതൽ ശക്തിയോടെ രാഹുൽ ഗാന്ധിയും കോൺഗ്രസും തിരിച്ചുവരുമെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതിപ്പാട് അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, ഡിസിസി അംഗങ്ങളായ ജെയിംസ് കീക്കരിക്കാട്ട്, ഇ.കെ.സത്യവ്രതൻ, ബ്ലോക്ക് ഭാരവാഹികളായ ബി.സി.ഗോപിനാഥപിള്ള, എം.സി.ഗോപാലകൃഷ്ണപിള്ള, സണ്ണി കണ്ണംമണ്ണിൽ, പ്രമോദ് താന്നിമൂട്ടിൽ, മണ്ഡലം ഭാരവാഹികളായ മീരാൻ വടക്കുപുറം, ജോസഫ് മാത്യു ചൂണ്ടമണ്ണിൽ, മുൻ മണ്ഡലം പ്രസിഡന്റ് പി.അനിൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിന്ദു ജോർജ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനോജ് മലയാലപ്പുഴ, ഗ്രാമപഞ്ചായത്ത് അംഗം ആശാ പെരുംമ്പ്രാൽ എന്നിവർ പ്രസംഗിച്ചു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...