ന്യൂഡല്‍ഹി : ഡീപ്‌ഫേക്ക് വീഡിയോ സംഭവങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡീപ്‌ഫേക്കുകള്‍ നീക്കം ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ മതിയായ നടപടികള്‍ സ്വീകരിക്കണമെന്നും ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടു. ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് സംരക്ഷണം നല്‍കുന്ന ഐടി നിയമത്തിലെ വ്യവസ്ഥ ബാധകമാവില്ലെന്നും മന്ത്രി പറഞ്ഞു. ഡീപ്‌ഫേക്ക് വീഡിയോ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അടുത്തിടെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നോട്ടീസയച്ചിരുന്നു. അതിനുള്ള അവര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. അത്തരം ഉള്ളടക്കങ്ങള്‍ക്കെതിരെ സ്ഥാപനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മെറ്റ, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളെയാണ് വിളിച്ചു ചേര്‍ക്കുന്നത്. ചലച്ചിത്ര നടിമാരുടെ ഡീപ്‌ഫേക്ക് വീഡിയോകള്‍ പ്രചരിക്കാന്‍ തുടങ്ങിയത് ചര്‍ച്ചാ വിഷയമായതോടെയാണ് സര്‍ക്കാര്‍ ഇടപെട്ട് തുടങ്ങിയത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033