തിരുവനന്തപുരം : മലയാളം പോലുള്ള മാതൃഭാഷകളെ അതിരുവത്കരിച്ച് കൊണ്ട് ഒരു രാജ്യം ഒരു ഭാഷ എന്ന തരത്തിലുള്ള മുദ്രാവാക്യം ഉയര്‍ത്തപ്പെടുമ്പോള്‍ അത് രാജ്യത്തിന്റെ സംസ്‌കാരത്തിനും ചരിത്രത്തിനും വിരുദ്ധമാണ് എന്ന് പറയാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാതൃഭാഷ സംസ്‌കാരത്തിന്റെ അടിസ്ഥാനമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഒരു ഭാഷ മാത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും മലയാള ദിനാഘോഷം ഭരണഭാഷാ വാരാഘോഷത്തിന്റെ വേദിയില്‍ മുഖ്യമന്ത്രി പറഞ്ഞു. യഥാര്‍ത്ഥ ചരിത്രത്തെ തമസ്‌കരിച്ചുകൊണ്ട് വ്യാജ ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. അതുകൊണ്ട് യഥാര്‍ത്ഥ ചരിത്രത്തിന്റെ ഓര്‍മ്മ പുതുക്കല്‍ വളരെ പ്രസക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























