ന്യുഡല്‍ഹി : കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വഴി സംസ്ഥാനത്തെ വിവിധ വകുപ്പുകളിലേക്ക് ലഭിക്കുന്ന തുകയുടെ വിനിയോഗം ഇനി കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നിരീക്ഷിക്കും. കേന്ദ്ര ധനമന്ത്രാലയത്തിന്റെ വെബ് അധിഷ്ഠിത ഓണ്‍ലൈന്‍ സോഫ്റ്റ്വെയര് ആപ്ലിക്കേഷനായ പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം (പി.എഫ്.എം.എസ്) വഴി മാത്രമേ കേന്ദ്ര ധന വിനിയോഗം പാടുള്ളൂവെന്ന കര്‍ശന നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഈ സമ്പ്രദായം പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാനങ്ങള്‍ ചെലവിടുന്ന ഓരോ രൂപയും കേന്ദ്ര ധനമന്ത്രാലയത്തിന് വീക്ഷിക്കാനാവും.
കേന്ദ്രാവിഷ്കൃത പദ്ധതി ഫണ്ടിെന്റ കാര്യക്ഷമമായ വിനിയോഗം ഉറപ്പുവരുത്തുക എന്നതാണ് പുതിയ ധനവിനിയോഗ ക്രമത്തിെന്റ ലക്ഷ്യം. ഇതിെന്റ ഭാഗമായി സംസ്ഥാന തലത്തില്‍ കേന്ദ്രീകൃത ബാങ്ക് അക്കൗണ്ടും കീഴ്ഘടകങ്ങളില്‍ സീറോ ബാലന്‍സ് അക്കൗണ്ടുകളും തുടങ്ങി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതോടെ കേന്ദ്രാവിഷ്കൃത പദ്ധതി ആനുകൂല്യങ്ങളും ചെലവുകളും പൂര്‍ണമായും ബാങ്ക് വഴിയായിരിക്കും. ഇതിനായി പൊതുമേഖലയിലടക്കം 300 ബാങ്കുകളുമായി സഹകരിച്ച് കേന്ദ്രം രൂപവത്കരിച്ച നാഷനല്‍ പേമെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ എന്ന ബാങ്കിങ് ശൃംഖല ഉപയോഗപ്പെടുത്തണം.
ചെറു ഫണ്ടുകള്‍ക്ക് ചലാന്‍ ഉപയോഗിച്ച് ട്രഷറി വഴിയുള്ള ധനവിനിയോഗവും കൈമാറ്റവും ഇതോടെ കേന്ദ്ര പദ്ധതികളില്‍നിന്ന് ഒഴിവാക്കപ്പെടും. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ സംസ്ഥാനങ്ങളിലേക്കുള്ള ഫണ്ട് വിഹിതം പരിമിതപ്പെടുത്തി കേന്ദ്രം ഗുണഭോക്താക്കള്‍ക്ക് നേരിട്ട് നല്കുന്നതിലേക്ക് പി.എഫ്.എം.എസ് ധനവിനിയോഗ ക്രമം വഴിതെളിച്ചേക്കുമെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പി.എഫ്.എം.എസ് സംസ്ഥാനങ്ങളില്‍ അടിച്ചേല്പിക്കാനുള്ള നടപടി നാലുവര്‍ഷം മുേമ്ബ തുടങ്ങിയിരുന്നെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളിലാണ് പദ്ധതിക്ക് ഗതിവേഗം വെച്ചത്.
എന്താണ് പി.എഫ്.എം.എസ്
കേന്ദ്ര സര്‍ക്കാറിെന്റ ധനകാര്യ വിനിയോഗം കാര്യക്ഷമവും സുഗമവുമാക്കാനായി കണ്ട്രോളര് ജനറല്‍ ഓഫ് അക്കൗണ്ട്സ് (സി.ജി.എ) ഓഫിസ് വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു വെബ് അധിഷ്ഠിത ഓണ്‍ലൈന്‍ സോഫ്റ്റ്വെയര് ആപ്ലിക്കേഷനാണ് പി.എഫ്.എം.എസ്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കേന്ദ്രാവിഷ്കൃത വിഹിതത്തിെന്റ വിനിമയവും പുരോഗതിയും യഥാസമയം അറിഞ്ഞ് ഇടപെടുകയെന്നതാണ് ലക്ഷ്യം. ഇവ പരിശോധിച്ചാണ് ഒാരോ സാമ്ബത്തിക വര്‍ഷത്തെയും ധനകാര്യ നീക്കിയിരിപ്പ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ധന കമീഷന് അനുവദിക്കുക.