തിരുവനന്തപുരത്തെ ലോകോത്തരമാക്കാൻ കേന്ദ്രപദ്ധതി ; 2047ഓടെ പദ്ധതികൾ നടപ്പാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിർമ്മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന വിഴിഞ്ഞം തുറമുഖത്തെ 2047ഓടെ ലോകോത്തര തുറമുഖമാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. സിംഗപ്പൂർ, കൊളംബോ തുടങ്ങിയ ആഗോള ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖങ്ങളെ വെല്ലുന്ന വിധത്തിൽ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളടക്കം സജ്ജമാക്കും.’അമൃത്കാൽ 2047′ വിഷന്റെ ഭാഗമായി ഘട്ടംഘട്ടമായാണ് വികസിപ്പിക്കുക. 2025നകം മാസ്റ്റർ പ്ലാനും 2026നകം സാങ്കേതിക, സാമ്പത്തിക സാദ്ധ്യതാ റിപ്പോർട്ടുകളും തയ്യാറാക്കും. മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഏജൻസിയെ നിയോഗിക്കും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രാലയത്തിന്റെ മാരിടൈം അമൃത്കാൽ വിഷനിൽ ഇതുസംബന്ധിച്ച മാർഗ്ഗനിർദ്ദേശം ഉൾപ്പെടുത്തി. കടലിന് 20 മീറ്റർ പ്രകൃതിദത്ത ആഴമുള്ളതും അന്താരാഷ്ട്ര കപ്പൽപ്പാതയിൽനിന്ന് 10 നോട്ടിക്കൽ മൈൽ (18 കിലോമീറ്റർ) മാത്രം അകലമുള്ളതും വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് അനുകൂല ഘടകമാണെന്ന് അമൃത്കാൽ വിഷൻ റിപ്പോർട്ടിൽ പറയുന്നു.

അന്താരാഷ്ട്ര മാനദണ്ഡപ്രകാരം മണിക്കൂറിൽ 200 വീതം കണ്ടെയ്നറുകൾ കയറ്റാനും ഇറക്കാനും സാധിക്കുന്നവിധം ഓരോ കപ്പലിനുമായി ആറ് ക്രെയിനുകൾ സജ്ജമാക്കും. കപ്പലുകളിൽനിന്ന് കണ്ടെയ്‌നറുകൾ വേഗത്തിൽ ഇറക്കാനും കയറ്റാനും ഇതിലൂടെ കഴിയും. തുറമുഖത്തിന്റെ ഒന്നാംഘട്ടം 2024 മേയിൽ പ്രവർത്തന സജ്ജമാക്കാൻ ലക്ഷ്യമിട്ട് പണികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതിനായി സാമ്പത്തിക പ്ലാൻ അടക്കം തയ്യാറാക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ അതിർത്തി പ്രദേശം നിർണയിക്കൽ, ഭൂമിയുടെ ലഭ്യത, കൂടുതൽ ആഴം ആവശ്യമുണ്ടെങ്കിൽ ഡ്രഡ്ജിംഗ് നടത്തൽ, സാമ്പത്തിക പ്ലാൻ ഉൾപ്പെടെ മാസ്റ്റർ പ്ലാനിലുണ്ടാകും 2028ഓടെ കോസ്റ്റൽ സോൺ റെഗുലേഷൻ അനുമതി അടക്കം നേടും. കൂടുതൽ ഭൂമി ആവശ്യമുണ്ടെങ്കിൽ ഏറ്റെടുക്കും. നിലവിലെ വിശദ പദ്ധതിരേഖ പുനഃപരിശോധിക്കുകയോ പുതിയത് തയ്യാറാക്കുകയോ ചെയ്യും. 2047ൽ പ്രതീക്ഷിക്കുന്ന കപ്പലുകളുടെ എണ്ണമടക്കം ഉൾപ്പെടുത്തിയാകണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള കേസ് ; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന ; പ്രത്യേക അന്വേഷണ...

0
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അവസാനവട്ട സ്വർണ പരിശോധന ഇന്ന് സന്നിധാനത്ത്...

കൊല്ലം ബൈപാസിൽ വീണ്ടും വിള്ളൽ ; ആശങ്കയോടെ യാത്രക്കാർ

0
കൊല്ലം: നിർമ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം...

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...