ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
സുഖമായിരിക്കുന്നെന്നും രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിച്ച് സ്വയം നിരീക്ഷണത്തില്‍ പോയതായും അദ്ദേഹം കുറിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരോടും നിരീക്ഷണത്തില്‍ പോകാനും രോഗലക്ഷണങ്ങള്‍ പ്രകടമാകുകയാണെങ്കില്‍ പരിശോധനയ്ക്ക് വിധേയമാകാനും മന്ത്രി ട്വിറ്ററില്‍ അഭ്യര്‍ത്ഥിച്ചു.
കര്‍ണാടകയില്‍ നിന്നുളള ബിജെപി നേതാവാണ് സുരേഷ് അങ്കടി. ആഴ്ചകള്‍ക്ക് മുന്‍പ് കോവിഡ് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തി നേടിയിരുന്നു.