മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം , പോലീസ് ജലപീരങ്കി പ്രയോഗിച്ചു , സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യുവജന പ്രക്ഷോഭം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ തലങ്ങളിലും യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി-യുവമോര്‍ച്ച, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിേഷധ സമരം തുടരുകയാണ്. സെക്രട്ടേറിയറ്റിനു മുന്നില്‍ ഇന്നലെ തുടങ്ങിയ പ്രതിഷേധ സമരം ഇന്നും തുടരുകയാണ്. കൊല്ലത്ത് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മാര്‍ച്ച് നടത്തി. ആലപ്പുഴ അരൂരില്‍ മന്ത്രി എത്തിയ സുഹൃത്ത് എം.എസ് അനസിന്റെ വീട്ടിലേക്കും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

അനസിന്റെ വീട്ടില്‍ തന്റെ വാഹനത്തില്‍ എത്തിയ ശേഷം അനസിന്റെ വാഹനത്തിലാണ് മന്ത്രി എന്‍ഫോഴ്‌സ്‌മെന്റിനു മുമ്പാകെ എത്തിയത്. തൃശൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ യുവമോര്‍ച്ച പ്രതിഷേധത്തിനിടെ പോലീസുമായി നേരിയ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന് പരിക്കേറ്റു. കോട്ടയത്ത് എം.സി റോഡ് ഉപരോധിച്ച് യുവമോര്‍ച്ച പ്രതിഷേധം. വളാഞ്ചേരിയില്‍ ജലീലിന്റെ വീട്ടിലേക്കും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. വീട് പോലീസ് സംരക്ഷണത്തിലാണ്. കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. പലയിടത്തും പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...