‘ഗ്രേറ്റ് ഇന്ത്യൻ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് ചലഞ്ച്’ ; ടൂറിസം വികസനത്തിന് പുതിയ പദ്ധതിയുമായി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളെ പങ്കാളികളാക്കി കേന്ദ്രം ‘ഗ്രേറ്റ് ഇന്ത്യൻ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് ചലഞ്ച്’ പദ്ധതി നടപ്പാക്കും. ആദ്യ ഘട്ടത്തിൽ 4 വർഷത്തിനുള്ളിൽ 36 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനാണ് പദ്ധതി. ഡെസ്റ്റിനേഷൻ മാനേജ്മെന്റ് സങ്കൽപത്തിലൂടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. അതത് സംസ്ഥാന സർക്കാരുകളാണ് പദ്ധതിയുടെ നോഡൽ ഏജൻസി. അതേസമയം നിലവിലുള്ള വിനോദസഞ്ചാര കേന്ദ്രമോ, പുതിയതായി കണ്ടെത്തിയവയോ പദ്ധതിയിൽ ഉൾപ്പെടുത്താം. പദ്ധതിയുടെ 80% വരെ കേന്ദ്രം നൽകും. കൂടാതെ 50 വർഷത്തേക്കുവരെ പലിശരഹിത വായ്പകളും അനുവദിക്കും. ഈ കേന്ദ്രങ്ങളിൽ ഓരോ 6 മാസവും എന്ത് പ്രവൃത്തികളാണ് ചെയ്യുന്നതെന്ന് ടൂറിസം മന്ത്രാലയം നിയമിക്കുന്ന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകണം. യാത്രക്കാരിൽ നിന്ന് ഫീഡ്‌ബാക്ക് സ്വീകരിക്കുന്നതിന് തത്സമയ ഡാഷ്‌ബോർഡും ഒരുക്കും. ഇങ്ങനെ ഓരോ ഘട്ടത്തിലും മാനേജ്മെന്റ് മികവ് അനുസരിച്ചാവും അടുത്ത ഘട്ടത്തിലേക്കുള്ള കേന്ദ്രസഹായത്തുക തീരുമാനിക്കുന്നത്. ഏപ്രിലിൽ പദ്ധതിയുടെ മാർഗനിർദേശം പ്രഖ്യാപിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​എം.കെ. സ്റ്റാലിൻ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്? തൃച്ചി ഈസ്റ്റിൽ ജനവിധി തേടുമെന്ന് സൂചന

0
ചെന്നൈ: തെരഞ്ഞെടുപ്പില്‍ ഒന്നുകൂടി മത്സരിക്കാന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കെ...

അയോധ്യ ഫണ്ട് തട്ടിപ്പ് കേസ്: സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് കെ.സി വേണുഗോപാൽ...

0
ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട് കേസില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ...

പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

0
കൊച്ചി: എറണാകുളം പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും...

ഡൽഹിയിൽ വീണ്ടും സെപ്റ്റിക് ടാങ്ക് ദുരന്തം; ശുചീകരണത്തിനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ...