ന്യൂഡല്‍ഹി: ഇനി മുതല്‍ വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്ക് 180 ദിവസം പ്രസവ അവധി എടുക്കാം. 50 വര്‍ഷത്തോളം പഴക്കമുള്ള നിയമത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. പുതിയ നിയമം അനുസരിച്ച് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകുന്ന സ്ത്രീക്ക് 180 ദിവസവും അച്ഛന് 15 ദിവസവും ആണ് അവധി നല്‍കുക. ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നയാള്‍ സര്‍ക്കാര്‍ ജീവനക്കാരിയെങ്കില്‍ അവര്‍ക്കും 180 ദിവസം അവധി ലഭിക്കും. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കാന്‍ ഇതുവരെ നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കുന്നതും പരിപാലിക്കുന്നതും പരിഗണിച്ചാണ് കേന്ദ്രം ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. കുട്ടികളുടെ അസുഖം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സ്ത്രീ, പുരുഷ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സര്‍വീസ് കാലയളവില്‍ 730 ദിവസമാണ് നിലവില്‍ അവധി അനുവദിച്ചിരിക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1