മണിപ്പൂർ സംഘർഷം ; ആക്രമണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ഇംഫാൽ: മണിപ്പൂർ കലാപത്തെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ വിദഗ്ധ അന്വേഷണം നടത്താൻ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുളള അന്വേഷണ കമ്മീഷനാണ് കേന്ദ്രസർക്കാർ രൂപം നൽകിയിരിക്കുന്നത്. അജയ് ലാംബയ്ക്ക് പുറമേ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഹിമാൻഷു ശേഖർ ദാസ്, വിരമിച്ച ഐപിഎസ് ഓഫീസർ അലോഗ പ്രഭാകർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടാകും.

മെയ് 3 മുതലാണ് മണിപ്പൂരിൽ കലാപം ആരംഭിച്ചത്. സംസ്ഥാന സർക്കാർ നൽകുന്ന കണക്കുകൾ അനുസരിച്ച്, ഒരു മാസമായി തുടരുന്ന ആക്രമണങ്ങളിൽ ഇതുവരെ 98 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ, 310 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ അക്രമ സംഭവങ്ങളെക്കുറിച്ചുള്ള പ്രത്യേക സിബിഐ സംഘത്തിന്റെ അന്വേഷണം റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി നിരീക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...