തിരുവനന്തപുരം : ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ലെന്ന് കെഎസ്ഇബി. 100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള വീടുകള്‍ക്കാണ് ഉടമസ്ഥാവകാശ രേഖ ആവശ്യമില്ലാത്തത്. വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം സമർപ്പിച്ചാൽ മതിയെന്നും കെഎസ്ഇബി അറിയിച്ചു.
കെഎസ്ഇബിയുടെ അറിയിപ്പിങ്ങനെ
താഴെപ്പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷക്കൊപ്പം സമർപ്പിച്ചാൽ മതിയാകും
1. കെട്ടിടത്തിന്റെ ആകെ തറ വിസ്തീർണ്ണം 100 ചതുരശ്ര മീറ്ററിൽ താഴെയാണ്.
2. കെട്ടിടം നിലവിലും ഭാവിയിലും പൂർണ്ണമായും ഗാർഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു.
3. വൈദ്യുതി കണക്ഷൻ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കുകയില്ല
4. നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥൻ കെ എസ് ഇ ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതി കണക്ഷൻ സ്ഥിരമോ താത്കാലികമോ ആയി വിച്ഛേദിക്കാവുന്നതാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























